പോസ്റ്റുകള്‍

വീണ്ടും ഞാൻ എഴുതുന്നു.

സത്യത്തിൽ ഇനി എഴുത്തിൻ്റെ ലോകത്തേക്ക്  ഒരു തിരിച്ചു വരവ് ഇല്ല എന്നു തന്നെ കരുതിയതാണ് എന്നാൽ എന്നെ ഞാൻ അക്കുന്നത് എന്ത് ? എന്ന ചോദ്യം വീണ്ടും മനസ്സിനുള്ളിൽ കിടന്നു തികട്ടുമ്പോൾ, ഒരുപാട് ചോദ്യങ്ങൾ എന്നെ തന്നെ വരിഞ്ഞു മുറുക്കുമ്പോൾ. അമ്മയുടെ മുലപ്പാൽ എപ്രകാരം ഒരു കുഞ്ഞിനു ആശ്വാസം നൽകുന്നവോ അപ്രകാരം തന്നെയാണ് ഒരോ മലയാളകൃതികളുടെ താളുകളും എന്നെ സംബന്ധിച്ചിടത്തോളം. ആ അക്ഷരങ്ങളുടെ ലോകത്ത് നിന്ന് സംസാരിക്കുമ്പോൾ ഞാൻ എന്നെ തന്നെയാണ് തിരിച്ചറിയുന്നത് എനിക്ക് എന്നോടു തന്നെ മതിപ്പു തോന്നുന്നത്. ഏതാണ്ട് മൂന്ന് വർഷത്തിനു ശേഷമാണ് ഞാൻ ഇപ്പോൾ വീണ്ടും എൻ്റെ ബ്ലോഗ് എഴുതി തുടങ്ങുന്നത്. പഠനവും ജോലിയും മറ്റുമായി ജീവിതം ആകെ മാറി മറിഞ്ഞ മൂന്നു വർഷക്കാലമായിരുന്നു കഴിഞ്ഞു പോയത്. ഏറെ ദുഃഖങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നെങ്കിലും, ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ " കപ്പിത്താനും മുൻകൂട്ടി നിശ്ചയിച്ച പാതയും ഇല്ലെങ്കിലും കപ്പൽ ഒരു തീരം അണയും " ഞാനും ആ പ്രതിക്ഷയിലാണ്. മൂന്നു വർഷകാല വിടവ് ഉണ്ടായിരുന്നിട്ടു പോലും എൻ്റെ നീരുപണങ്ങൾ വായിക്കാൻ ദിവസവും സാഹിത്യ ആസ്വദകർ വരുന്നു എന്നത് ഞാൻ തന്നെ വിലയിരുത്തുകയാണ്.  ഈ ബോ...

മൃഗശിക്ഷകൻ - ആസ്വാദനക്കുറിപ്പ് - കാവ്യകൈരളി

മലയാളത്തിലെ  സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയയായ കവിയത്രിയാണ്  വിജയലക്ഷ്മി .   ബാലാമണിയമ്മക്കും   കടത്തനാട്ട് മാധവിയമ്മക്കും   സുഗതകുമാരിയ്ക്കും  ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടേതായിരുന്നു. മൃഗശിക്ഷകൻ  വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.  മലയാള കാവ്യപാരമ്പര്യത്തിന്റെ താളാത്മകതയും പ്രമേയ സ്വീകരണത്തിലെയും ആഖ്യാനത്തിലെയും കരുത്തും വിജയലക്ഷ്മിയുടെ  കവിതകൾക്ക്  നൂതനത്വം നല്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.  മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി  ഇണക്കിചേർത്തു  കൊണ്ടും അഴിച്ചുപണിതു കൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ എഴുത്തും ആത്മാന്വേഷണവും രാഷ്ട്രീയാന്വേഷണവും കൂടിയായിത്തീരുന്ന കാവ്യലോകമാണ് വിജയലക്ഷ്മിയുടേതെന്നും പറയാം.  സമൂഹത്തിൽ നിലകൊള്ളുന്ന ആൺ - പെൺ വിവേചനത്തിനെതിരെ തൂലിക കൊണ്ട് പോരാടുകയും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി അവരെ കേ...

ഓരോ എഴുത്തുകാരിയുടെയും ഉള്ളിലും_ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

മലയാള സാഹിത്യത്തിലെ അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയാണ് സാറാ ജോസഫ്. സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യം നഷ്‌ട്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിനു കാരണക്കാരായ അധീശ ശക്തികളോടുളള ചെറുത്തുനിൽപ്പും ദർശിക്കാൻ സാധിക്കും. 1999_ലെ  " ആലാഹയുടെ പെൺമക്കൾ " എന്ന നോവലിലൂടെ തന്റെ കാഴ്ച്ചച്ചപ്പാടിനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതെ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് 2001ലും , 2003ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ആനിയെന്ന എട്ടു വയസ്സുള്ള കുട്ടിയുടെ കണ്ണിലൂടെ തന്റെ ചുറ്റുപാടിനെ വീക്ഷിക്കുകയാണ്‌ സാറാ ജോസഫ്. സമൂഹത്തിന്റെ ഓരത്തേക്കു മാറ്റി നിർത്തപ്പെട്ടവരുടെ കഥയാണ് ഇതിൽ പ്രമേയം. നഗരവൽക്കരണത്തിന്റെയും വികസനത്തിന്റയും പേരിൽ അത്തരം ആളുകൾ നേരിടുന്ന വിവേചനവും മറ്റുമാണ് വിഷയം. പണം ഇല്ലാത്തതിനാൽ ഇവരെ വേഗത്തിൽ കുടിയൊഴിപ്പിക്കുകയും അവിടെ നടപ്പാതകളും ബഹുനില കെട്ടിടങ്ങളും ഉയരുന്നത് ആനിയുടെ കണ്ണിലൂടെ സാറാ കാട്ടിത്തരുന്നു. അവളെയും അവളുടെ കുടുംബത്തെയും ബാധിക്കുന്ന ഈ മാറ്റങ്ങൾ വിവരിക്കുന്നത് ഒരു കുട്ടിയുടെ ലാളിത്യത്തോടെയാണ്, എന്നാൽ ...

ആർക്കറിയാം - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

മലയാള കഥകൾക്ക്‌പുതിയ അർത്ഥവും മാനവും നൽകാൻ തുടക്കംകുറിച്ച ഒരു വ്യക്തിത്വമാണ് സക്കറിയ,അദ്ദേഹത്തിൻ എല്ലാം കഥകളായിരുന്നു. ഒരുകാലത്ത്‌ സമുഹത്തിലെ തിന്മകളെ പരിഹസിക്കുക മാത്രം ചെയ്യതിരുന്ന കഥകൾ എന്ന സാഹിത്യരൂപത്തെ പരിഹാസത്തിലുപരി അതിനു സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാനും ആളുകളെ ചിന്തിപ്പിക്കുവാനും കഴിയുമെന്ന്‌ സക്കറിയ തന്റെ കൃതികളിലൂടെ കാട്ടിതരുന്നു . "ശാന്തനുവിന്റെ പക്ഷി"കളിൽ ശാന്തനു തന്റെ അച്ഛന്റെ മടിയിൽ കയറിയിരുന്ന്‌ പക്ഷികൾ മരിക്കില്ലേയെന്നു ചോദിക്കുന്ന ശാന്തനുവിനെ നാം കാണുന്നു. അവ പറന്നു പറന്നു പോകുകയാണെന്നും മറുപടിയായി കേൾക്കുന്ന അവൻ തന്റെ അമ്മയും പക്ഷിയായിരുന്നുവോയെന്നു ചോദിക്കുന്നതു കേട്ട് അടക്കാനാവാത്ത ദുഃഖത്തിൽ നാം വീണു പോകുന്നു.  ഒരു ഗണിത ശാസ്ത്രജ്ഞെന്റ അഭിരുചിയോടും, ഒരു ഫുട്‌ബോൾ ഗ്രൗണ്ടിൽ ഗോൾ വലയത്തിൽ പന്ത് എത്തിക്കുന്ന മികച്ച സ്ട്ക്കറുടെയും പാടവം നമുക്ക്‌ ഓരോ കഥയിൽ കാണാൻ കഴിയുന്നു. അദ്ദേഹത്തിന്റെ സംഭാവനകെള മാനിച്ചുകൊണ്ടു 2020ൽ കേരള സർക്കാർ അദ്ദേഹത്തിനു എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. കുഞ്ഞുണ്ണിമാഷീന്റെ കുറു_കവിതകൾ മലയാളത്തിൽ ഒരു ശൈലി ആയി തീർന്നതുപോലെ സക്കറിയയ...

തരിശുനിലം - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

തരിശുനിലം എന്ന പദം കൊണ്ട് മലയാളത്തിൽ ഉദ്ദേശിക്കുന്നത് കൃഷിക്കു മറ്റാവിശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയാത്ത നിലത്തെയാണ്, പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നും മറ്റും വിളിക്കുന്നത് സർവ്വസാധാരണയാണ് . ഇവിടെയർക്കാണ് കുഴപ്പമെന്ന് നമ്മുടെ പുരുഷമേധാവിത്യ സമൂഹം പലപ്പോഴും ചിന്തിക്കുന്നില്ല അല്ലെങ്കിൽ സൗകര്യപൂർവ്വം മറക്കുന്നു. പുരുഷന്റെ കുഴപ്പമാണെങ്കിലും പഴി സ്ത്രീക്കു തന്നെ. മാധവിക്കുട്ടിയുടെ ഏതൊരു കൃതിയുടെയും മുഖമുദ്രയെന്നത് ഒറ്റപ്പെടലും ഏകാന്തതയും പ്രണയവുമൊക്കെയാണ് അതിനോടൊപ്പം ഇഴുകി ചേർന്നതാണ് തളച്ചിടപ്പെടുന്ന സ്ത്രീ മനസ്സിന്റെ ആഗ്രഹങ്ങളും ആശയവും അവളുടെ കാമവും ഒക്കെ. ഇവയെക്കുറിച്ചു തുറന്നെഴുതുവാനും ചർച്ച ചെയ്യുവാനും എന്നും മാധവിക്കുട്ടിയുടെ മനസ്സ് ശ്രമിച്ചിരുന്നു. തരിശുനിലം എന്ന കൃതിയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല . പേരില്ലത്ത ആ രണ്ടു കമിതാക്കൾ പലപ്പോഴും നമ്മിൽ ചിലരായാരുന്നില്ലേ? അവർ വീണ്ടും ഒത്തുചേരുന്ന ഒരു സായഹ്നത്തിൽ അവർക്കു പിന്നിലുള്ള കടൽ അവരുടെ പ്രക്ഷുദ്ധമായ മനസ്സിനെ തുറന്നുകാട്ടുന്നു ഏറെക്കാലം പ്രണയിച്ചു നടന്നയിവർ ചിലപ്പോഴങ്കിലും നമ്മിൽ പലരുമായിരുന്നിരിക്കാം, ആ സ്വാതന്ത്ര്യം  മാധവ...

മാനാഞ്ചിറ ടെസ്റ്റ്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

വാക്കുകൾക്കിടയിൽ മറ്റനേകം കഥകൾ ഒളിപ്പിച്ചു വച്ചു പറഞ്ഞു തരുന്ന എഴുത്തു ശൈലിയാണ് വി.കെ.എന്നിന്റെത് എന്നത് വ്യക്തമാണ്. എഴുത്തു ശൈലിയിൽ അദ്ദേഹം ഏറെയും ഉപയോഗിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ പരിഹസിക്കുന്നത് - വിമർശനാത്മക രൂപത്തിലാണ് എന്നത് ശരിയാണ് , മറ്റൊരു കുഞ്ചൻ നമ്പ്യാർ എന്ന വിശേഷണം എന്തുകൊണ്ടും വി.കെ.എന്നിനു യോജിച്ചതാണ്. മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയുടെ പശ്ചാത്തലം എന്നത് ഒരു ക്രിക്കറ്റ് മത്സരവും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്, ഉപ്പ്തൊട്ട് കർപ്പൂരം വരെയെന്ന പോലെ മത്സരത്തിന്റെ ആദ്യയോട് അന്ത്യം വരെ അദ്ദേഹം പരിഹസിക്കുകയാണ് പലതിനെയും . തുടക്കം തന്നെ ശ്രദ്ധയമാണ്" ഹോസ്റ്റും ഘോസ്റ്റും തമ്മിൽ " എന്ന പദപ്രയോഗം വളരെ രസകരമാണ് എന്നാൽ അതിന്റെ ഉള്ളറകളിലാണ് രഹസ്യം ഒളിപ്പിച്ചിരിക്കുന്നത്, ഹോസ്റ്റ് എന്ന പദം സൂചിപ്പിക്കുന്നത് ഒരു ജീവിയെ ആശ്രയിച്ചാണ് മറ്റൊരു ജീവി കഴിയുന്നത് എന്ന അർത്ഥമാണ്. പറങ്കികൾ എന്ന യക്ഷികൾ നമ്മുടെ നാടിനെ വിറ്റ് കാശാക്കിയാണ് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയതെന്ന് പറയുന്നു. ഏറെ പഴകിയതും എന്നാൽ തനി നാടനുമായ പദങ്ങൾ കഥയുടെ സൗന്ദര്യത്തെ വല്ലാതെ സ്വാധീനിക്കുന്നു, ആർക്കും തന്...

പെരുമഴയുടെ പിറ്റേന്ന്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

  ആസ്വാദനക്കുറിപ്പ്  മലയാള സാഹിത്യ ചരിത്രത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, മലയാളിയെ മാറി ചിന്തിപ്പിക്കുവാൻ എക്കാലവും പ്രേരിപ്പിച്ച കഥകൃത്തായിരുന്നു എം.ടി. എഴുത്തുകാരൻ,നോവലിസ്റ്റ്, കഥാകൃത്ത് ,തിരക്കഥകൃത്ത് എന്നി മേഖലകളിൽ പ്രവർത്തിക്കുകയും ,താൻ ജീവിക്കുന്ന സമൂഹത്തോട് അങ്ങേയറ്റം കടപ്പാടും വാത്സല്യവും പുലർത്തുകയും. സമൂഹത്തിൽ നിലനിന്ന (നിലനിൽക്കുന്ന) അരക്ഷിതാവസ്ഥക്കെതിരെ  തന്റെ തൂലിക കൊണ്ട് പട പെരുതുകയും ചെയ്യുന്ന എഴുത്തുകാരൻ. അദ്ദേഹത്തിന്റെ തൂലികയിലൂടെ ജീവൻ വച്ച കഥപാത്രങ്ങൾ പലപ്പോഴും നമ്മുടെ കണ്ണ് വെട്ടത്തുള്ളവരും എന്നാൽ നമ്മൾ മനപൂർവ്വം മാറ്റി നിർത്തുന്നവരാണ്, അവരുടെ ഒറ്റപ്പെടലും ,നിസ്സഹായവസ്ഥയും, ഏകാന്തതയുടെ വേദനകളുമാണ് അദ്ദേഹത്തിന്റെ കഥകളുടെ ആത്മാവ്. തകർന്നു പോയ നാലുകെട്ടുകൾ പോലെ തന്റെ നായക കഥപാത്രങ്ങളും ജീവിതത്തോട് തോറ്റ് തുന്നം പാടി എവിടെയുമെത്താതെ നിരാശരായി കാലിടറി വീണവരാണെങ്കിലും ഇവരെയൊക്കെ അക്ഷരങ്ങളിലൂടെ മലയാളി വായക്കാരന്റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതിൽ എം.ടിയെ പോലെ വിജയിച്ച മറ്റെരു എഴുത്തുകാരനില്ല. അത്തരം ഒരു കഥ തന്നെയാണ്   "പെരുമഴയുടെ പിറ്റേന്...