ഓരോ എഴുത്തുകാരിയുടെയും ഉള്ളിലും_ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
മലയാള സാഹിത്യത്തിലെ അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയാണ് സാറാ ജോസഫ്.
സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യം നഷ്‌ട്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിനു കാരണക്കാരായ അധീശ ശക്തികളോടുളള ചെറുത്തുനിൽപ്പും ദർശിക്കാൻ സാധിക്കും.
1999_ലെ "ആലാഹയുടെ പെൺമക്കൾ" എന്ന നോവലിലൂടെ തന്റെ കാഴ്ച്ചച്ചപ്പാടിനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതെ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് 2001ലും , 2003ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
ആനിയെന്ന എട്ടു വയസ്സുള്ള കുട്ടിയുടെ കണ്ണിലൂടെ തന്റെ ചുറ്റുപാടിനെ വീക്ഷിക്കുകയാണ് സാറാ ജോസഫ്.
സമൂഹത്തിന്റെ ഓരത്തേക്കു മാറ്റി നിർത്തപ്പെട്ടവരുടെ കഥയാണ് ഇതിൽ പ്രമേയം.
നഗരവൽക്കരണത്തിന്റെയും വികസനത്തിന്റയും പേരിൽ അത്തരം ആളുകൾ നേരിടുന്ന വിവേചനവും മറ്റുമാണ് വിഷയം. പണം ഇല്ലാത്തതിനാൽ ഇവരെ വേഗത്തിൽ കുടിയൊഴിപ്പിക്കുകയും അവിടെ നടപ്പാതകളും ബഹുനില കെട്ടിടങ്ങളും ഉയരുന്നത് ആനിയുടെ കണ്ണിലൂടെ സാറാ കാട്ടിത്തരുന്നു.
അവളെയും അവളുടെ കുടുംബത്തെയും ബാധിക്കുന്ന ഈ മാറ്റങ്ങൾ വിവരിക്കുന്നത് ഒരു കുട്ടിയുടെ ലാളിത്യത്തോടെയാണ്, എന്നാൽ " ഓരോ എഴുത്തുകാരിയുടെയും ഉളളിൽ " എന്ന ചെറുകഥയിൽ സാറാ ചർച്ച ചെയ്യുന്നത് വീടിന്റെ നാലു ചുവരുകളിലേക്ക് തളച്ചിടപ്പെട്ടുപോകുന്ന സ്ത്രീയെക്കുറിച്ചും അവളുടെ അവകാശത്തെക്കുറിച്ചും ,സ്വതന്ത്രത്തെക്കുറിച്ചും, അസ്ഥിത്വത്തെയും കുറിച്ചാണ്.
ഇതെ കൃതിയോട്‌ഏറ്റവും അടുത്ത സാമ്യം പുലർത്തുന്ന മറ്റൊരു ലേഖനമാണ് ശശിദേശ് പാണ്ഡെയുടെ "ലേണിങ്‌ടു ബി എ മദർ"
ഈ കഥയിൽ സ്ത്രീക്കു എഴുത്തുകാരി പേരു നൽകിയട്ടില്ല മറിച്ച് പുരുഷ കഥപാത്രത്തിനു "പുരുഷോത്തമൻ" എന്ന പേരു നൽകിയിരുന്നു , ആ വാക്കിന്റെ അർത്ഥം എന്നത് പുരുഷന്മാരിൽ ഉത്തമനായവൻ എന്നാണ് എന്നാൽ അവന്റെ പ്രവർത്തികൾ ഒക്കെതന്നെ ആൺകോയ്‌മ നിറഞ്ഞതാണ് ആ ഒരു പരിഹാസ ദ്വനിയും ആ പേരിൽ കാണാം. എന്നാൽ സ്ത്രീക്കു പേര് നൽകാതെ അവളെ മുഴുവൻ സ്‌ത്രീ സമൂഹത്തിനും പ്രതിനിധിയായി അവതരിപ്പിക്കുകയും ചെയ്യുന്നു . നിരങ്ങിയെത്തി ശ്വാസം മുട്ടിക്കുന്ന ചുവരുകളും, വരിഞ്ഞുമുറുക്കുന്ന ഗ്രില്ലുകളുമൊക്കെ ദാമ്പത്യത്തെയും, വീട്ടിൽ ഒന്നു വൈകിയെത്തിയാൽ ചോദ്യ ശരങ്ങളുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് വ്യക്തമായി ചൂണ്ടികാണിക്കുന്നത്.
സ്‌ത്രീയുടെ സ്വതന്ത്രത്തിനു മുകളിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് ദാമ്പത്യത്തെ കഥകാരി ഇവിടെ ചിത്രികരിക്കുന്നത്.
മേബിൾ അമ്മായിയും, അവരുടെ വീടും ഇവിടെ തികച്ചും ഒരു സാങ്കല്‌പ്പിക കഥപാത്രങ്ങൾ മാത്രമാണെന്ന തിരിച്ചറിവു കഥയിൽ പലയിടത്തും ഉണ്ട്. അവൾ ആഗ്രഹിക്കുന്ന സുഖവും സ്വതന്ത്രവും ലഭിക്കുന്ന ഒരു സാങ്കല്പിക ഭവനത്തെ അവൾ തന്നെ മെനഞ്ഞെടുത്തു അതിനു പേരും നൽകിയിരിക്കുന്നു എന്ന മനോഹരമായ, അല്ലെങ്കിൽ ദുഖകരമായ ഒരു അനുഭവം.
അവൾ നല്ല എഴുത്തുകാരിയാണെന്ന സത്യം പുരുഷോത്തമൻ വിസ്‌മരിക്കുന്നു എന്നാൽ അവളുടെ ആവിഷ്കാര സ്വതന്ത്രത്തിനുമേൽ കടിഞ്ഞാണിട്ടു നിയന്ത്രിക്കുകയും വഴിതിരിച്ചു വിടുകയുമാണ് അയാൾ ചെയ്യുന്നത് അതിലും വലിയ നിഷ്‌ഠൂരവും പൈഷാജീകവുമായ ഒരു കാര്യം ഈ ലോകത്തിൽ ഇല്ല.
ആൺകൊയ്മ നിറഞ്ഞു നിൽക്കുന്ന ഈ സമൂഹത്തിലെ സാംസ്കാരിക ഇടവും അവർ തന്നെ കൈയാളുമ്പോൾ , സ്ത്രീയുടെ കൃതികൾക്കും അവളുടെ സങ്കല്പ്പങ്ങളും പുറന്തളളപ്പെടും എന്ന വസ്ഥുത ചുണ്ടികാണിക്കുന്ന വരികളാണ്
"ലോകത്തിനു വിശക്കുമ്പോൾ പ്രണയം ഒരധികച്ചിലവാണെന്ന് അവർ ആക്രോശിച്ചു"
സ്‌ത്രീയെ അഭലയായി സാഹിത്യത്തിൽ എപ്പോഴും ചിത്രികരിക്കുന്നതിനെക്കുറിച്ചും കഥകാരി അതെ വരികളിൽ ദുഃഖിക്കുന്നു
"ഒരേ കാല്ക്കൽ പൂക്കളർപ്പിച്ചും അണമുറിയാതെ കണ്ണീരോയുക്കിയും തഴുതിട്ട കതകിനു പിന്നിൽ മുഖം കുനിച്ചിരുന്നു തേങ്ങുന്ന കഥാപാത്രങ്ങളെ മാത്രം സൃഷ്ടിച്ചതിൽ ഞാൻ അതീവമായി ദുഃഖിക്കുന്നു"
പൗരസ്ത്യ സ്ത്രീകളെ മിക്കപ്പോഴും പുരുഷന്മാർ തളച്ചിടുന്നതിൽ വിജയിക്കുന്നത് കുട്ടികൾ എന്ന വജ്രായുധം ഉപയോഗിച്ചാണ്. പലപ്പോഴും ഇത് ഒരു കെണിയായി കാണാൻ സ്ത്രീകൾക്കു കഴിയുന്നില്ല. കുട്ടികൾ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന അലിഖിത സാമൂഹിക നീതിയെ ചോദ്യംചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നു.
ഒരു പെൺകുട്ടി ജനിച്ചയുടൻ തന്നെ അവൾ പലവിധമായ കാര്യങ്ങളാൽ ബന്ധിക്കപ്പെടുകയാണെന്ന് കഥകാരി പറയുന്നു.
ഈ ബന്ധനങ്ങൾ അരക്കിട്ടു ഉറപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് മാതാവ് ആണെന്നതും മറ്റൊരു വസ്ഥുത. ഇവിടെ പറയുന്ന പഞ്ചലോഹങ്ങൾ ഒരു സ്ത്രീ സമൂഹത്തിൽ ഇടപെടുമ്പോൾ ഉടലെടുക്കുന്നവയാണ്
1: കുട്ടികൾ
2: ഭർത്താവ്
3: വെറും ഒരു പെണ്ണ് എന്ന മുദ്ര കുത്തൽ
4: അച്ചടക്കം
5: മറ്റുളളവർക്കായി സ്വന്തം ജീവിതം ഹോമിക്കൽ
( ഇവിടെ പറഞ്ഞ കാര്യങ്ങൾ തന്നെയാവണമെന്നില്ല, നിങ്ങൾക്ക് തോന്നുന്ന ഏതു കാര്യവും ശരി തന്നെ)
സ്ത്രീ എന്ന പരിഗണനയോ , ഔദാര്യമോ , ദയയോ, കാരുണ്യമോ അല്ല ഒരു സ്ത്രീയും ആഗ്രഹിക്കുന്നത് , മറിച്ച് പുരുഷനു തുല്യമായ അവകാശം അവൾക്കും ഉണ്ട് എന്ന അംഗീകാരം. അതാണ് വേണ്ടതെന്ന് ഇവിടെ കഥകാരി ചൂണ്ടിക്കാണിക്കുന്നു . ഇവിടെ ജയദേവൻ എന്ന വ്യക്തി ഒരു സാങ്കൽപ്പിക കഥപാത്രമല്ല മറിച്ച് ആ വ്യക്തിക്കു കൂടുതൽ പ്രാധാന്യം കൈവരുന്നത് കഥയുടെ അവസാന ഭാഗങ്ങളിലാണ്. ഇവിടുത്തെ എഴുത്തുകാരിക്ക് ജയദേവനിൽ ഒരിക്കലും ഒരു ഭ്രമം തോന്നിയിട്ടില്ല അതു പോലെ തന്നെ ജയദേവനും.
തികച്ചും പക്വമായ ഒരു സൗഹൃദമാണ് ഇവിടെ കാണുന്നത് എന്നാൽ പുരുഷോത്തമൻമാരെ കൊണ്ടു നിറഞ്ഞ ഈ സമൂഹത്തിനു ആ സുഹൃത്ത് ബന്ധത്തിനെ പലതരത്തിലും വ്യഖ്യാനിക്കാനും വളച്ചൊടിക്കാന്നും സാധിക്കുമെന്ന് കഥയിലെ പുരുഷോത്തമന്റെ ചേതികളിൽ നിന്നും വ്യക്തം.
സത്യത്തിൽ കഥയുടെ അവസാന വരികളിൽ നാം കാണുന്നത് ഒരു ധിക്കാരിയായ ഒരു മാതാവിനെയല്ലെ? ,കൂട്ടികളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോകുന്ന ഒരു സ്ത്രീയെ.
എന്നാൽ അത് അങ്ങനെയല്ല മറിച്ച് സ്ത്രീക്കും അവളുടെതായ ഒരിടമുണ്ടെന്നും അതിനായി അവൾ ഇറങ്ങി തിരിക്കണമെന്നും , ഓരോ സ്ത്രീയുടെയും തിരിച്ചു വരവ് സമൂഹം രഹസ്യമായിയെങ്കിലും ആഗ്രഹിക്കുന്ന.
സ്ത്രീ എന്നും സ്വതന്ത്രയാണ്,അവളുടെ സ്വതന്ത്രം അവൾ ഉറച്ചു പ്രഖ്യാപിക്കുമ്പോൾ സമൂഹത്തിൽ പരിവർത്തനം ഉണ്ടാകും.
( ദയവായി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കാണുക , ലേണിംഗ് ടു ബി ഏ മദർ എന്ന ആർട്ടിക്കിൾ വായിക്കുകയും ചെയ്യുക അപ്പോൾ മാത്രമേ ഈ കഥയിൽ അന്തർലീനമായ പൂർണ്ണ അർത്ഥം മനസ്സിലാകൂ.)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ