കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ആസ്വാദനക്കുറിപ്പ്

ടി പത്മനാഭന്റെ ചെറുകഥകളിൽ ഏറ്റവും ആകർഷണിയമായി നിലകൊള്ളുന്ന കൃതിയാണ് "കടൽ".

മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയും ആഴങ്ങളിലേക്ക് കടന്നുചെന്ന് കാച്ചിക്കുറുക്കിയെടുത്ത കഥയാണ്  "കടൽ ".

കാലത്തെ ഇത്ര മനോഹരമായി ടി.പത്മനാഭനല്ലാതെ മറ്റൊരു കഥാകൃത്തിനും ഇങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയില്ല.
ഊടും പാവും കൂട്ടിയിണക്കി മനോഹരമായ ഒരു വസ്ത്രം നെയ്യ്തെടുക്കുന്നതു പോലെയാണ് വാക്കും കാലവും അദ്ദേഹം ഇതിൽ മനോഹരമായി കൂട്ടിച്ചേർത്തിരിക്കുന്നത്

വർത്തമാനത്തിൽ നിന്ന് ഭൂതകാലത്തെക്കും അതിൽ നിന്ന് ,അതിന്റെ ഭൂതകാലത്തിലേക്കും ഊളിയിട്ട് ഇറങ്ങുന്നത് കഥയിൽ വ്യക്തമായി തന്നെ കാണാൻ കഴിയുന്നഒന്നാണ്.

കഥയിലേക്ക്

സംഗീതത്തെ മാത്രം സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന അമ്മ, അത് ഒരു സാഗരമാണെന്നും അതിൽ ലയിച്ചുചേരണമെന്നും ആഗ്രഹിച്ചിരുന്ന അവർക്ക് അതിനു കഴിയാതെ പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖവും നിരാശയും ഒക്കെകഥയിൽ ഉടനീളം നിഴലിച്ചു നിൽക്കുന്നു.
     താൻ എന്നും സ്നേഹിച്ചിരുന്ന , തനിക്ക് നിരന്തരം കത്തുകൾ അയച്ചിരുന്ന തന്റെ പ്രിയ ഗുരുവിന്റെ വിയോഗ വാർത്തയാണ് ഇവിടെ ആ അമ്മയുടെ മനസ്സിനെ നിശ്ചലമാക്കുന്നത്.ആ ഓർമ്മകളിൽ നിന്നും ഉടലെടുക്കുന്ന ആദിയാണ് അവരെ മരണത്തിലേക്കു നയിച്ചതെന്നു വേണമെങ്കിൽ പറയാം.

"എന്തിനാണ് ഡോക്ടർ, ഡോക്ടർക്ക് എന്റെ സുഖക്കേട് ചികിത്സിച്ചു മാറ്റാൻ കഴിയുമോ? "
എന്നുള്ള അമ്മയുടെ തിരിച്ചുള്ള ചോദ്യം തികച്ചു അവരുടെ ഭർത്താവിനോടു തന്നെയായിരുന്നു.  ഒരുപക്ഷേ അവരുടെ മനസ്സിൽ ആ നിമിഷം കടന്നു പോയത്

 " നിങ്ങൾ എന്നെ ഒന്നു സമാശ്വസിപ്പിച്ചിരുന്നേങ്കിൽ എന്നെ അന്നു പഠിക്കാൻ വീണ്ടും, വീണ്ടും നിർബന്ധിച്ചു അയച്ചിരുന്നേങ്കിൽ, നിങ്ങൾ എന്നെ ഒന്നു പരിഗണിച്ചിരുന്നേങ്കിൽ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നേങ്കിൽ " എന്നോക്കെയാകാം.

അതെ സമയം അച്ഛനാകട്ടെ താൻ ചെയ്യതു പോയത് തെറ്റാണ് എന്നു കരുതുകയും അതിനുള്ള പ്രായശ്ചിത്തം എങ്ങനെ ചെയ്യണമെന്ന് അറിയാതെ നീറുന്നതും കഥയുടെ പല ഭാഗങ്ങളിലും കാണാൻ കഴിയുന്നു.
ഡയറിക്കുറിപ്പുകളും കത്തുകളുമൊക്കെ ആ സ്ത്രീയുടെ ജീവിതം തന്നെയാണ് അല്ലെങ്കിൽ അത് അവരുടെ അത്മാവു തന്നെയാകാം ഒരിക്കലും ഇതൊന്നും ആരും അറിയരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു എന്നാൽ അത് പാടില്ല എന്റെ ജീവിതം എന്താണെന്ന് മറ്റുള്ളവർ അറിയണം തനിക്ക് ഒളിച്ചു വയ്ക്കാൻ രഹസ്യം ഒന്നുമില്ല അതുകൊണ്ടുതന്നെ ഇതിൽ ഭയക്കെണ്ടുന്ന കാര്യവുമില്ലയെന്ന് ആ അമ്മ ഉറച്ചു വിശ്വസിക്കുന്നു.

കടലാണ് ഈ കഥയിൽ പലപ്പോഴായി പരാമർശിക്കപ്പെടുന്ന ഒന്ന് . ആ സ്ത്രീയാഗ്രഹിച്ച കാണാൻ കൊതിച്ച കടൽ ഒരു പക്ഷേ തന്റെ പ്രിയ ഗുരുനാഥനൊടൊപ്പം ആകാം , അപ്പോൾ കടലിനെ പോലും അതിന്റെ താളത്തെ പോലും സംഗീതമാക്കി മാറ്റുന്നതെങ്ങനെയെന്നു പഠിക്കാനുള്ള ആകാംഷ ആ കണ്ണുകളിൽ നിറയുത്തതും കാണാൻ കഴിയും, ആ വരികളിൽ ഇതും പറയാതെ പറയപ്പെടുന്നു.

എന്നാൽ അവർക്കു ലഭിച്ചുതോ, ദുഃഖത്തിന്റെയും നിരാശയുടെയും കടൽ മാത്രം അതിൽ ജീവിതത്തെ ഹോമിച്ചു തീർക്കെണ്ടിയവന്നതിലുള്ള നൈരാശ്യം, അവസാനം അവരെ അത് മരണത്തിലേക്കു നയിക്കുന്നു.
സ്വപ്ന സാക്ഷതകാരത്തിനു സാധിക്കാതെ പോകുന്ന ഏതോരു മനുഷ്യന്റെയും അവസാനത്തെ ഇവിടെ വരച്ചുകാട്ടുന്നു സ്ത്രീ ജീവിതം ഇവിടെ അതിനുത്തമ ഉദാഹരണവുമാകുന്നു.

അഭിപ്രായങ്ങള്‍

  1. വളരെ ഹൃദ്യമായ രീതിയിൽ എഴുതിയിരിക്കുന്നു. ഇവിടെ കഥാകാരൻ എന്താണോ ഉദ്ദേശിച്ചത് അതുപോലെ തന്നെ വായനക്കാരനിൽ എത്തിക്കാൻ ശ്രമിച്ചു. പക്ഷെ മറ്റുചിലർ.... ഉദാഹരണമായി... ഡോക്ടറോ? എന്തിന്? എന്നു ആ അമ്മ ചോദിക്കുന്നത് അവരുടെ ഭർത്താവിനോടാണ്. അതുപോലെ ഒരിക്കൽ മോളോടും... പക്ഷെ ഡോക്ടർ ചികിൽസിക്കാൻ വന്നപ്പോ ഡോക്ടറോട് ചോദിച്ചു എന്ന രീതിയിൽ കഥയെ വളച്ചൊടിക്കുന്നുണ്ട്.....
    ഈ ആസ്വാദനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്