ആർക്കറിയാം - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
മലയാള കഥകൾക്ക്‌പുതിയ അർത്ഥവും മാനവും നൽകാൻ തുടക്കംകുറിച്ച ഒരു വ്യക്തിത്വമാണ് സക്കറിയ,അദ്ദേഹത്തിൻ എല്ലാം കഥകളായിരുന്നു. ഒരുകാലത്ത് സമുഹത്തിലെ തിന്മകളെ പരിഹസിക്കുക മാത്രം ചെയ്യതിരുന്ന കഥകൾ എന്ന സാഹിത്യരൂപത്തെ പരിഹാസത്തിലുപരി അതിനു സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാനും ആളുകളെ ചിന്തിപ്പിക്കുവാനും കഴിയുമെന്ന് സക്കറിയ തന്റെ കൃതികളിലൂടെ കാട്ടിതരുന്നു .
"ശാന്തനുവിന്റെ പക്ഷി"കളിൽ ശാന്തനു തന്റെ അച്ഛന്റെ മടിയിൽ കയറിയിരുന്ന് പക്ഷികൾ മരിക്കില്ലേയെന്നു ചോദിക്കുന്ന ശാന്തനുവിനെ നാം കാണുന്നു. അവ പറന്നു പറന്നു പോകുകയാണെന്നും മറുപടിയായി കേൾക്കുന്ന അവൻ തന്റെ അമ്മയും പക്ഷിയായിരുന്നുവോയെന്നു ചോദിക്കുന്നതു കേട്ട് അടക്കാനാവാത്ത ദുഃഖത്തിൽ നാം വീണു പോകുന്നു.
ഒരു ഗണിത ശാസ്ത്രജ്ഞെന്റ അഭിരുചിയോടും, ഒരു ഫുട്‌ബോൾ ഗ്രൗണ്ടിൽ ഗോൾ വലയത്തിൽ പന്ത് എത്തിക്കുന്ന മികച്ച സ്ട്ക്കറുടെയും പാടവം നമുക്ക് ഓരോ കഥയിൽ കാണാൻ കഴിയുന്നു.
അദ്ദേഹത്തിന്റെ സംഭാവനകെള മാനിച്ചുകൊണ്ടു 2020ൽ കേരള സർക്കാർ അദ്ദേഹത്തിനു എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
കുഞ്ഞുണ്ണിമാഷീന്റെ കുറു_കവിതകൾ മലയാളത്തിൽ ഒരു ശൈലി ആയി തീർന്നതുപോലെ സക്കറിയയുടെ എഴുത്തും മലയാളത്തിൽ ഒരു ശൈലികണക്കെ വളർന്നു വരുന്നു എന്നത് ശ്രദ്ധിക്കപ്പെടെണ്ടുന്ന ഒന്നാണ്.
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ എന്നത്.
"ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും"
"യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി"
"കുഴിയാനകളുടെ ഉദ്യാനം"
"ശാന്തനുവിന്റെ പക്ഷികൾ"
"തീവണ്ടി കൊള്ള"
"ആർക്കറിയാം"
"സലാം അമേരിക്ക"
"കണ്ണാടി കാണ്മോളവും"
"മദ്യശാല" തുടങ്ങിയവയാണ്.
ഓരോ കഥ ശീർഷകങ്ങൾ എങ്ങനെയാണോ വ്യത്യസ്തമായിരിക്കുന്നത് അതുപോലെ അദ്ദേഹത്തിന്റെ ഓരോ കഥയും ആഖ്യാനം കൊണ്ടും, എഴുത്തു ശൈലികൊണ്ടും, വിഷയങ്ങളും കൊണ്ട് വിഭിന്നമാണ്.
ബഷീറിനെ പോലെ സക്കറിയയുടെ കൃതികളിലും മതാത്മകമായ വിശ്വാസങ്ങൾക്കും അതു നൽകുന്ന സുരക്ഷിതത്വത്തിൽ അഭിരമിക്കുന്നവരെ, അല്ലെങ്കിൽ അതിൽ മാത്രം ചടഞ്ഞു കൂടുന്ന മനുഷ്യ ജീവിതത്തിനുമെതിരെയൂളള രൂക്ഷമായ പരിഹാസങ്ങളും വിമർശനങ്ങളും സക്കറിയയുടെ കഥകളിൽ നിഴലിച്ചു നിൽക്കുന്നു.
യേശുവിന്റെ ജന്മവുമായി ബന്ധപ്പെട്ട് ബെത്‌ലഹേമിൽ ഉടലെടുക്കുന്ന കോലാഹലവും, പലായനവും ഒക്കെ ചിത്രികരിക്കുമ്പോഴും, ചരിത്ര പുരാണങ്ങളിൽ നിന്നുകൊണ്ട് വർത്തമാന രാഷ്ട്രീയങ്ങളിൽ ഇടപ്പെട്ടുന്നതു ശ്രദ്ധയമാണ്.
യേശുവിന്റെ ജനനത്തെതുടർന്ന് തന്റെ അധികാരവും സ്ഥാനവും നഷ്ട്ടട്ടപ്പെടുമെന്നു കരുതിയ ഹെരോദേസ് ആ രാജ്യത്തെ രണ്ട് വയസ്സിൽ താഴെ പ്രായം ഉള്ള കുഞ്ഞുങ്ങളെ വധിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
യേശുവിന്റെ മാതാപിതാക്കൾ അന്നു രാത്രി കുഞ്ഞിനെ രക്ഷിക്കാൻ നടത്തിയ ബുദ്ധി പൂർവ്വമായ ഇടപ്പെടലേന്നോണമാണ് ആ വേശ്യാലയത്തിനുളളിൽ വരുന്നതെന്ന് കഥാകൃത്ത് സമർത്ഥിക്കുന്നു.
യേശുവിന്റെ ജീവിതമെന്നതിലുപരി ഇവിടെ ചർച്ച ച്ചെയപ്പെടുന്നത് സമകാലിക രാഷ്ട്രീയമാണ്.
അതിനു വിധയരാകേണ്ടിയ വരുന്ന കോമാളികളായ , പ്രതികരണം നഷ്ട്ടപ്പെട്ട ജനവും, പറയുന്നത് എന്തും നടപ്പിലാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥ വൃന്തത്തിന്റെയും വിങ്ങലും പശ്ചതാപവും എന്നനിലയിൽ നിന്നുകൊണ്ട് ഈ കഥയിലേക്ക് സന്ദർശനം നടത്തുമ്പോഴാണ് ഒരു പക്ഷേ ഇതിന്റെ പൂർണ്ണ അർത്ഥം മനസ്സിലാകു.
ലോക പ്രശസ്തമായ ഷേക്ക്സ്പീപീയറുടെ മാക്ബെത്ത് എന്ന നാടകത്തിലെ ചില വരികൾ നമുക്ക് ഇവിടെയും കാണാൻ സാധിക്കും ഒരു പക്ഷേ അതു കാട്ടിതരുന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.
താൻ അടങ്ങുന്ന ഒരു സമുഹത്തിലെ, മരണംമെന്തെന്നു പോലും അറിയാത്ത കുട്ടിയേ വെട്ടി കൊല്ലുമ്പോൾ ഒരിക്കലും ഒരു പട്ടാളക്കാരനും താൻ ചെയ്യുന്നത് ഒരു വീരകൃത്യമാണെന്നു അഭിമാനിക്കുവാൻ കഴിയുന്നില്ല ഒരു ഹീനകൃത്യമാണെന്നു പൂർണ്ണമായ ബോധ്യമുണ്ട് പഷേ ആജ്ഞ അത് അനുസരിച്ചെ മതിയാകു.
"ശാപവും, കുത്തുവാക്കുകളും ഏറ്റുവാങ്ങാനാണ് ഇത്രക്കാരുടെ വിധി, കല്പ്പന പുറപ്പെടുവിക്കുന്നവർ എന്നും ആകാശമാളികയിൽ കഴിഞ്ഞു കൂടുന്നു അവർക്ക് ഒരിക്കലും ഈ രക്ത കറകളുടെ മണം കിട്ടുന്നില്ല."
തെരുവിൽ തന്റെ മടിക്കുത്ത് അഴിക്കെണ്ടിയ വരുന്ന സ്ത്രീ അവളുടെ മനസ്സു തുറക്കുന്നതും ഇവിടെ കാണാം അതിനും ചില മാനങ്ങളുണ്ട്
ഒരു സ്ത്രീയും വേശ്യയായിയല്ല ജനിക്കുന്നത് മറിച്ച് ഭരണകൂടവും അതിന്റെ ഇച്ചകളും ചേതികളും അവളെ അങ്ങനെയാക്കി മാറ്റുകയാണ് അവൾക്ക് സമൂഹമദ്യ ശരീരമല്ലാതെ മനസ്സില്ലയെന്നു അവർ വരുത്തിതീർക്കുന്നു, എന്നാൽ മറിച്ച് അവൾക്കും ചിന്തയും,വിചാരവും,സഹതാപവും അനുകമ്പയും ഒക്കെയുളള ഒരു മനസ്സുണ്ടെന്നു കഥാകൃത്ത് കാട്ടിത്തരുന്നു.
"ഇത്രയായിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ ഒരു രക്ഷകൻ വരുന്നത്"?
എന്ന പട്ടാളക്കാരന്റെ ചോദ്യം അരെയും ഒന്നു ചിന്തിപ്പിക്കുകയും, പുനർ വിചിന്തനത്തിനു പ്രരിപ്പിക്കുകയും ചെയ്യും.
"നമുക്ക് രാജാക്കന്മാരെ വേണം, ചോരയിലൂടെയോ, പ്രതാപത്തിലൂടെയോ അവർ വരട്ടെ പട്ടാളക്കാരനും വേശ്യയ്ക്കും രക്ഷകന്മാരെ വേണം"
ഇവിടെ നാം കാണുന്നത് സമൂഹത്തിന്റെ ഒന്നടങ്കമായുളള ആവശ്യവും അവരുടെ പൊതു മനോഭാവവുമാണ് . രാജാക്കന്മാർ മറ്റുളളുളളവരാണെന്നും, നമ്മൾ അവർക്കു പിന്നിൽ അണിനിരക്കപേടെണ്ടവരും അവരാൽ നയിക്കുപേടെണ്ടിയവരുമാണെന്ന അലിഖിത നിയമം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
ആർക്ക് എന്തു നഷ്ടപ്പെട്ടലും ഞാൻ രക്ഷപ്പെടണം എന്ന ചിന്തയാണ് ഇവിടെ, സമകാലീന ലോകവും ഇങ്ങനെയാണ്,
ഒരു രാജാവോ, ഭരണാധികാരിയോ ,അത് ആരും ആകട്ടെ തനിക്കു നേരെ ഉയരാന് സാധ്യതയുളള സകല ശബ്ദങ്ങളയും ഇല്ലാതെയാക്കുന്നൂ , തന്റെ അധികാര തുടർച്ചയ്ക്കായി, അത് കണ്ട് വായ അടച്ചിരിക്കുകയാണ് സമൂഹം, ഒന്നും പ്രതികരിക്കാതെ,മൗനതയിൽ കഴിയുന്ന സമൂഹത്തെയാണ് വേശ്യയിലൂടെയും പട്ടാളക്കാരനിലൂടെയും നാം കാണുന്നത്.
വേശ്യ സ്ത്രീ തന്റെ ശരീരം മറ്റൂളളവരുടെ കാമാർത്തിക്കും ,ബലപ്രയോഗത്തിനും വിട്ടു കൊടുക്കുന്നതുപോലെയാണ് സമകാലീന ലോകത്ത് സ്വന്തം നിലപാടും, വ്യവസ്ഥയും ഭരണകൂടത്തിനു അടിയറവുപറയുന്നവരൂം.
കുളിക്കു ശേഷം ഉറങ്ങുന്ന പട്ടാളക്കാരനും അറിയാം ആ വേശ്യാലയത്തിൽ ഒരു ആൺകുഞ്ഞ് ഒളിവിൽ കഴിയുന്ന കാര്യം, അത് അയാളുടെ ചില പ്രവർത്തികളിൽ നിന്നും, സംസാരങ്ങളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.
ലൈംഗിക തൊഴിൽ ചെയ്യുന്ന ഏതൊരു സ്ത്രീയിലും ഒരു മാതൃ അംശം ഉണ്ടെന്ന് ആ സ്ത്രീയുടെ ചുംബനങ്ങളിൽ നിന്നും വ്യക്തമാണ്.
രാജവാകുമ്പോൾ വേശ്യകളെയും നിന്ദ്യനായ പട്ടാളക്കാരനയും രക്ഷിക്കണമെന്ന് കഥയിലെ വേശ്യ സ്ത്രീ ആഗ്രഹിക്കുന്നു ,അവളുടെ താൽപര്യങ്ങൾക്കനുസരിചെന്നോണം പാപികളെയും വേശ്യകൾക്കും വേണ്ടി പ്രവർത്തിക്കുകയും മരിക്കുകയും ചെയ്യ്ത ക്രിസ്തുവിനെയാണ് നമ്മൾ പിന്നീട് കാണുന്നത്.
ഒരു പക്ഷേ മത്തായിയുടെ സുവിശേഷത്തിൽ ഇതും കുടി ഉൾപ്പെടുത്തിയാൽ ഒരുപോലെ വായിച്ചു പോകാൻ കഴിയുന്ന തരത്തിൽ ഇത് രചിച്ച സക്കറിയയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
പറഞ്ഞു പഴകിയ കഥയിലേക്ക് പുതിയ ഒരു ആശയം സമന്വയിപ്പിച്ച് അവതരിപ്പിച്ചപ്പോൾ ആതിനു പുതിയ ഭാവുകമാണ് സക്കറിയ കല്പ്പിച്ചു നൽകിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ