പെരുമഴയുടെ പിറ്റേന്ന്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
ആസ്വാദനക്കുറിപ്പ്
മലയാള സാഹിത്യ ചരിത്രത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, മലയാളിയെ മാറി ചിന്തിപ്പിക്കുവാൻ എക്കാലവും പ്രേരിപ്പിച്ച കഥകൃത്തായിരുന്നു എം.ടി.
എഴുത്തുകാരൻ,നോവലിസ്റ്റ്, കഥാകൃത്ത് ,തിരക്കഥകൃത്ത് എന്നി മേഖലകളിൽ പ്രവർത്തിക്കുകയും ,താൻ ജീവിക്കുന്ന സമൂഹത്തോട് അങ്ങേയറ്റം കടപ്പാടും വാത്സല്യവും പുലർത്തുകയും. സമൂഹത്തിൽ നിലനിന്ന (നിലനിൽക്കുന്ന) അരക്ഷിതാവസ്ഥക്കെതിരെ തന്റെ തൂലിക കൊണ്ട് പട പെരുതുകയും ചെയ്യുന്ന എഴുത്തുകാരൻ.
അദ്ദേഹത്തിന്റെ തൂലികയിലൂടെ ജീവൻ വച്ച കഥപാത്രങ്ങൾ പലപ്പോഴും നമ്മുടെ കണ്ണ് വെട്ടത്തുള്ളവരും എന്നാൽ നമ്മൾ മനപൂർവ്വം മാറ്റി നിർത്തുന്നവരാണ്, അവരുടെ ഒറ്റപ്പെടലും ,നിസ്സഹായവസ്ഥയും, ഏകാന്തതയുടെ വേദനകളുമാണ് അദ്ദേഹത്തിന്റെ കഥകളുടെ ആത്മാവ്.
തകർന്നു പോയ നാലുകെട്ടുകൾ പോലെ തന്റെ നായക കഥപാത്രങ്ങളും ജീവിതത്തോട് തോറ്റ് തുന്നം പാടി എവിടെയുമെത്താതെ നിരാശരായി കാലിടറി വീണവരാണെങ്കിലും ഇവരെയൊക്കെ അക്ഷരങ്ങളിലൂടെ മലയാളി വായക്കാരന്റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതിൽ എം.ടിയെ പോലെ വിജയിച്ച മറ്റെരു എഴുത്തുകാരനില്ല.
അത്തരം ഒരു കഥ തന്നെയാണ് "പെരുമഴയുടെ പിറ്റേന്ന് " എന്ന ചെറുകഥയും.
കഥയിലേക്ക്
ഒരച്ഛനും മകനും തമ്മിലുള്ള അകൽച്ചയെ ഇത്ര മനോഹരമായി ഒരു മഴയോട് ഉപമിച്ച് എഴുതുവാൻ മറ്റാർക്കും കഴിയില്ല കഥയിൽ സൂചിപ്പിക്കുന്ന കാറ്റും കോളും മഴയും ഒക്കെ അദ്ദേഹത്തിന്റെ മനസ്സിന്റെ വിങ്ങലിനെക്കുറിച്ചാണ്.
കലയെ ഏറെ സ്നേഹിക്കുകയും അതിൽ നിന്നു തനിക്കു നല്ല ഭാവി ലഭിക്കുമെന്ന് കരുതി യാത്ര തിരിക്കുകയും എന്നാൽ ജീവിതത്തോട് പടപൊരുതി ദയനിയമായി തോൽക്കുകയും ചെയ്യുന്ന ആ അച്ഛന്റെ കഥ ആരെയും സ്പർശിക്കുന്ന രീതിയിൽ, സ്വർണ്ണം തീയിൽ ഊതിക്കഴിച്ച പോലെയാണ് .
ആദ്യമൊക്കെ വായനക്കാർക്ക് ആ അച്ഛനോട് പകയും വിദ്വഷവും ദേഷ്യവും ഒക്കെ ഉണ്ടാകുന്നുണ്ടെങ്കിലും അവസാനം കണ്ണുകളിൽ ഈറൻ അണിയിച്ചു കൊണ്ടണ് കഥ അവസാനിക്കുന്നത് .
വളരെക്കാലം മുമ്പ് തന്നെ പാരിസിലേക്കു പോകനായി അദ്ദേഹവുo ഹരിയും മുംബൈയിൽ എത്തിയതാണ് എന്നാൽ പ്രരാബ്ദവും കടങ്ങളും ഇദ്ദേഹത്തിന്റെ യാത്ര മുടക്കി . ഒരു ഹിന്ദി പത്രത്തിന്റെ കഥാ മാസികയിൽ ചിത്രവരപ്പു കരനായി കയറി കുറച്ചു ശമ്പളത്തിലുള്ള ജോലിയിൽ തൃപ്ത്തി കണ്ടെത്തി അതിനിടയിൽ ഇദ്ദേഹത്തിന്റെ കലയിഷ്ട്ടപെട്ട് കൂടെ കൂടിയ ജയശ്രീ ആ ജീവിതത്തിന്റെ ഭാഗമായി തീരുന്നു. ഇത് നാട്ടിൽ വലിയ പ്രഹരം ഉണ്ടാക്കി ,എങ്കിലും ഭാര്യ അതിനു എതിരു നിന്നില്ല പക്ഷേ മാനസ്സികമായി ഏറെ തളർന്നുപോകുന്നത് അദ്ദേഹമാണെന്ന് ഇവിടെ കാണാം. നാട്ടിലെ തന്റെ മകൻ അപ്പുവിന്റെ വളർച്ച ഒരിക്കലും നേരിട്ട് കണ്ട് സന്തോഷിക്കാൻ കഴിയാതെ പോകുന്നതിലുള്ള അദ്ദേഹത്തിന്റെ മനോവ്യഥ പലവാക്കുകളിലും കഥയെ അർത്ഥവത്താക്കുന്നു.
പക്ഷേ മകനാകട്ടെ അച്ഛനെ ഒരു ശത്രുപക്ഷത്തു നിർത്തുന്നതായി ഈ കഥയിൽ കാണുന്നില്ല മറിച്ച് അച്ഛനെന്ന പരിഗണന പല അവസരങ്ങളിലും തന്ത്രപൂർവ്വം ഒഴിവാക്കുന്നത് കാണാം.അപ്പുവിനെ യാത്രയായക്കാൻ വന്നപ്പോൾ ഒരു കൂട്ടുകരൻ അല്ലെങ്കിൽ അപരിചിതനോട് എന്ന പോലെ യാത്രയയപ്പ് ഒരു കൈ കൊടുക്കലിൽ ഒതുക്കുന്നത്.
" ചിരിക്കാൻ കഴിയുമായിരുന്ന ചെറുപ്പകാലത്തെ ഏതോ ഒരു ചിത്രത്തിലെ തന്റെ മുഖം ഓർമ്മവരുന്നു"
എന്നാ അച്ഛന്റെ ചിന്ത ഓർമ്മിപ്പിക്കുന്നത് ഇന്ന് ശിവശങ്കരനു ഒരു ചെറുപുഞ്ചിരി പോലും നഷ്ട്ടമായിരിക്കുന്നുവെന്നതാണ്.
കാർട്ടൂൺ കഥാപാത്രങ്ങൾക്ക് നിറങ്ങൾ കൊടുക്കുന്ന തന്റെ ജീവിതത്തിന് ഒരു നിറപ്പകിട്ടും ഇല്ലയെന്ന് അദ്ദേഹം സൂചിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ് ബ്ലായ്ക്ക് ആൻഡ് വൈറ്റ് ടിവിയുടെ കാര്യവും മുറിയുടെ വലിപ്പവും ജയശ്രീയുടെ പരാതി ഇല്ലായ്മയും ഒക്കെ അതിനെ ചൂണ്ടിക്കാണിക്കുന്നു .
കഥയിൽ വളരെ ചെറുഭാഗങ്ങളിൽ മാത്രം പരാമർശിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് രാജേഷും സ്മിതയും ഡിസൂസയും ബേലയും ഒക്കെ തന്നെ എന്നാൽ അവരാണ് കഥയ്ക്ക് യഥാർത്ഥ ചിത്രം നൽകുന്നത്, രാജേഷിന്റെ ആൽബത്തിൽ സൂചിപ്പിച്ചിരിക്കുന്ന കാനഡയിൽ നിന്നുള്ള കത്തുകളിലെ സ്റ്റാമ്പുകൾ , ഡിസൂസ അപ്പുവിന്റെ വരവിനായി വളരെ മനോഹരമായി അവരുടെ ഫ്ലാറ്റ് ഒരുക്കുന്നതും ഈ അച്ഛന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഡിസൂസ എന്ന സ്ത്രീ ഇന്നും മരിക്കാത്ത മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് എന്നതിൽയാതൊരു സംശയവുമില്ല സ്മിതയകട്ടെ ഏട്ടനെ സ്വീകരിക്കുന്നതിനായി ദീപാവലിക്ക് വാങ്ങിയ വസ്ത്രം മനോഹരമായി ഉടുത്തു കാത്തുനിൽക്കുന്നതു മോക്കെയായ ദൃശ്യം ഏതൊരു വ്യക്തിയുടെയും ഹൃദയത്തെ അലിയിക്കുന്നതാണ് ബേലയകട്ടെ അച്ഛൻ എന്ന വാക്കിന്റെ മഹത്വത്തവും അതിന്റെ പ്രാധാന്യവും തിരിച്ചറിയുന്ന ഒരു പാശ്ചാത്യ പെൺകുട്ടിയാണ് അതുകൊണ്ട് തന്നെ അപ്പു മറന്നു പോയ കാര്യങ്ങൾ ബേല ചെയ്യുന്നു അതാണ് യഥാർത്ഥ മകളെന്ന മുഖവര നൽകുന്ന കഥ .
അവസാനഭാഗത്ത് വിവരിക്കുന്ന കാറ്റും കോളും അറബികടലിനെ ചുഴറ്റിയടിക്കുന്ന കൊടുങ്കാറ്റും ഒക്കെ അച്ഛന്റെ ഹൃദയത്തിന്റെ വിങ്ങലുകളെയാണ് സൂചിപ്പിക്കുന്നത്.
അസ്വസ്ഥനും ഏകാകിയുമായ മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് എത്തി നോക്കുന്നതാണ് എം.ടിയുടെ ഓരോ കൃതിയും
അഭിപ്രായങ്ങളാണ് ഈ blog-ന്റെ പ്രാണവായൂ
മറുപടിഇല്ലാതാക്കൂ