ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
മണ്ണിനെയും സകല ജീവജാലങ്ങളെയും അടുത്തറിയുന്ന സാധാരണ മനുഷ്യനായാണ് ബഷീർ മറ്റു പ്രകളിലെന്നപ്പോലെ ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ച രഹസ്യത്തിലേക്കും യുദ്ധത്തിന്റെ ഭീകരതയിലേക്കും ഇടയ്ക്ക് ഉയർന്നു പോകുന്ന അദ്ദേഹത്തിന്റെ ചിന്തകൾ കൊല്ലാനുള്ള മനുഷ്യന്റെ അടിസ്ഥാന വാസനയിൽ വ്യസനിക്കുന്നു.
സൈലന്റ്വായി മഴക്കാടുകൾ നശിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന കാലത്താണ് പ്രകൃതിയുടെയും ജീവജാലവൈവിധ്യത്തിന്റെയും സംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ഇത്തരം ഒരു കഥ ബഷീർ എഴുതുന്നത് എന്ന സവിശേഷത കൂടി "ഭൂമിയുടെ അവകാശികൾ "ക്കുണ്ട്. മറ്റൊന്നിനെയും നശിപ്പിക്കാതെ മനുഷ്യനു ജീവിക്കാൻ മറ്റു വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുവാൻ അദ്ദേഹം തന്റെ കഥയിലൂടെ ആവശ്യപ്പെടുന്നു.
'' കാലത്തിന്റെ അന്തമില്ലാത്ത പോക്കാൽ ഒരു നാൾ സൂര്യൻ എന്നെന്നേക്കുമായി അണഞ്ഞുപോകും അതിനു മുമ്പ് ഭൂഗോളം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങൾ അഖിലവും നശിച്ചിരിക്കും ഗോളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നിട്ടുണ്ടാവും പൊടിയായി ....... പണ്ടത്തെ കോസ്മിക് ഡസ്റ്റ് പിന്നെ അനന്തമായ ഇരുൾ'' ഇത് ഭൂമിയുടെ അവകാശികളിലെ വരികളാണ് ഇവിടെ ഒരു ഓർമിപ്പിക്കലും ഒരു ഭീക്ഷണിപ്പെടുത്തലും മറഞ്ഞു കിടക്കുന്നു.
മനുഷ്യൻ നേരിട്ട് ഉപകാരമുള്ള ജീവികൾ മാത്രമേ ജീവിച്ചിരിക്കേണ്ടതുള്ളു എന്നും ഉപകാരമില്ലാത്തവയെയും ഇങ്ങോട്ടു പദ്രവിക്കാൻ വരുന്നവയെയും കൊന്നൊടുക്കണമെന്നുള്ള സ്വാർത തത്വശാസ്ത്രത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട് ഇതെ ആശയം ചർച്ച ചെയ്യുന്ന മറ്റോരു ലേഖനമാണ് "Does it matter" എന്ന റിച്ചാർഡ് ലിക്കെയയുടെ കൃതി.
വിഷത്തിനു രോഗത്തിനുമുള്ള ഔഷധം പ്രകൃതിയിലുണ്ടെന്ന് അദ്ദേഹം ഒരു പഴുതാര കഥയിലൂടെ കാണിച്ചുതരുന്നു. പ്രകൃതി വിഭവങ്ങൾ കൈയടക്കിവയ്ക്കാനുള്ള മനുഷ്യന്റെ ശ്രമത്തെയും കഥാകൃത്ത് ചോദ്യം ചെയ്യുന്നുണ്ട്. " പഴങ്ങൾ പുഷ്പങ്ങൾ കിഴങ്ങുകൾ ധാന്യങ്ങൾ പുല്ല് വെള്ളം വായൂ പിന്നെ ചൂടും വെളിച്ചവും ഭൂമിയുടെ ഉൽപ്പന്നങ്ങളക്കടക്കല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളു പക്ഷികളും കൃമി കീടങ്ങളു" എന്നു ഭാര്യയെ ഒർമ്മപ്പെടുത്തുമ്പോൾ ഇത്തരം ആശയക്കാർ വല്ലാ ഗുഹയിലും തപസ്സു ചെയ്യുന്നതാണ് നല്ലത് എന്ന് ഭാര്യ അക്ഷേപിക്കുന്നു.
പ്രകലതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന്റെ പ്രധാന്യം ഓർമ്മപ്പെടുത്താനാണ് ബഷീർ ഈ രചന നടത്തിയത് എന്ന കാര്യത്താൽ സംശയമില്ല ''ഒരഞ്ഞുറൂ കൊല്ലത്തിനാകത്ത് പക്ഷികളെയും മ്യഗങ്ങളെയും മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും എന്നിട്ട് ഒന്നടങ്കം ചാകും "
എന്ന ആശങ്ക അദ്ദേഹം പങ്കുവയ്ക്കുന്നു ഇപ്പോൾ ഇതേ ജൈവ വൈവിധ്യ വർഷമായി നാം 2010 ആചരിച്ചത്
എന്തായാലും ബഷീറിനെ അറിയാത്ത ഒരു ലോകോത്തര വായനക്കാരൻ ഈ കൃതിയെ ഇങ്ങനെ മാത്രമെ പരിചയപ്പെടുത്താൻ കഴിയൂ "പ്രപഞ്ച ഗോളങ്ങളും പുല്ലുതൊട്ട് തിമിംഗലം വരെയുള്ള കാക്കത്തൊള്ളായിരം ജീവജാലങ്ങളും യുദ്ധവു സമാധാനവും പരിസ്ഥിതി സംവാദങ്ങളുമെല്ലാം കടന്നു വരുന്ന ഒരു ഇമ്മിണി ബല്ലിയൊരു ചെറു കഥയാണ് "ഭൂമിയുടെ അവകാശികൾ "
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ