തരിശുനിലം - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

തരിശുനിലം എന്ന പദം കൊണ്ട് മലയാളത്തിൽ ഉദ്ദേശിക്കുന്നത് കൃഷിക്കു മറ്റാവിശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയാത്ത നിലത്തെയാണ്,
പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നും മറ്റും വിളിക്കുന്നത് സർവ്വസാധാരണയാണ് .
ഇവിടെയർക്കാണ് കുഴപ്പമെന്ന് നമ്മുടെ പുരുഷമേധാവിത്യ സമൂഹം പലപ്പോഴും ചിന്തിക്കുന്നില്ല അല്ലെങ്കിൽ സൗകര്യപൂർവ്വം മറക്കുന്നു. പുരുഷന്റെ കുഴപ്പമാണെങ്കിലും പഴി സ്ത്രീക്കു തന്നെ.
മാധവിക്കുട്ടിയുടെ ഏതൊരു കൃതിയുടെയും മുഖമുദ്രയെന്നത് ഒറ്റപ്പെടലും ഏകാന്തതയും പ്രണയവുമൊക്കെയാണ് അതിനോടൊപ്പം ഇഴുകി ചേർന്നതാണ് തളച്ചിടപ്പെടുന്ന സ്ത്രീ മനസ്സിന്റെ ആഗ്രഹങ്ങളും ആശയവും അവളുടെ കാമവും ഒക്കെ.
ഇവയെക്കുറിച്ചു തുറന്നെഴുതുവാനും ചർച്ച ചെയ്യുവാനും എന്നും മാധവിക്കുട്ടിയുടെ മനസ്സ് ശ്രമിച്ചിരുന്നു.
തരിശുനിലം എന്ന കൃതിയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല . പേരില്ലത്ത ആ രണ്ടു കമിതാക്കൾ പലപ്പോഴും നമ്മിൽ ചിലരായാരുന്നില്ലേ?
അവർ വീണ്ടും ഒത്തുചേരുന്ന ഒരു സായഹ്നത്തിൽ അവർക്കു പിന്നിലുള്ള കടൽ അവരുടെ പ്രക്ഷുദ്ധമായ മനസ്സിനെ തുറന്നുകാട്ടുന്നു ഏറെക്കാലം പ്രണയിച്ചു നടന്നയിവർ ചിലപ്പോഴങ്കിലും നമ്മിൽ പലരുമായിരുന്നിരിക്കാം, ആ സ്വാതന്ത്ര്യം  മാധവിക്കുട്ടി ഇവിടെ വായനക്കാരനു തുറന്നു നൽകുന്നു. നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ ചില്ലു കൂട്ടിലേക്ക് വീണ്ടും നമ്മുടെ മനസ്സിനെ വിളിച്ചു വരുത്തുകയാണ് കഥാകാരി , വിണ്ടും ഒന്നു തുറന്നു സംസാരിക്കാൻ, കുറ്റപ്പെടുത്തുവാൻ ,ഒരു നോക്കുകാണുവാൻ ജീവിതത്തിലെ പ്രയാസങ്ങളെ മാറ്റിനിർത്തി ഒന്ന് ചിരിക്കുവാൻ. 
ഒറ്റ കത്തിൽ ഒരുപാടുനാളത്തെ പ്രണയം പറഞ്ഞ് അവസാനിപ്പിച്ച തന്റെ പഴയ കാമുകനെ ഒന്നു കാണുവനാണ് അൾ വിണ്ടും കത്ത് എഴുതിയതും സ്ഥലം നിശ്ചയിച്ചതും .
അവളോട് ഇന്നും മരിക്കാത്ത സ്നേഹമുള്ളതുകൊണ്ടല്ലേ അയാൾ ആ കത്തിനു മറുപടി നൽകിയതും, വരാമെന്ന് സമ്മതിച്ചതും, ഒന്നു ചിന്തിച്ചാൽ അതു തന്നെയാണ് ശരി.
പണവും, ജാതിയും ഒക്കെ മനുഷ്യന്റെ സദാചാര ബോധത്തെ ബാധിക്കുന്നുണ്ട് എന്ന് ആ കഥയുടെ വരികൾക്കിടയിൽ കാണാം അതിൽ അയാൾ എത്ര വലിയ ചിത്രകൂടിന്റെ മൂടുപടം അണിഞ്ഞാലും അയാളുടെ മൗനം അതിനുള്ള ഉത്തരമാണ് .
വിവാഹ ജീവിതത്തിൽ ഈ രണ്ടു പേരും ഒരിക്കലും തൃപ്ത്തരായിരുന്നില്ല എന്നത് കഥാകാരി പലവട്ടം ആവർത്തിക്കുന്നു.

"അയാൾ തന്റെ കൈവിരലിന്മേൽ കിടന്നിരുന്ന ഉരുളൻ മോതിരം പതുക്കെ തരിച്ചു കൊണ്ട് തല താഴ്ത്തിയിരുന്നു "

"സന്ദർശനം " എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലും ഉടലെടുക്കുന്ന ഭാവം , രണ്ടു പഴകാല കമിതാക്കൾ തമ്മിൽ കാണുമ്പോൾ ഉടലെടുക്കുന്ന മൗനമാണ് , അതെ മൗനം ഈ കഥയിലും കാണാൻ കഴിയും, കണ്ണുകൾ തമ്മിൽ കാര്യം പറയാമെങ്കിലും, കണ്ണിൽ നോക്കാനുള്ള ധൈര്യം ഇവിടെയിവർക്കു നഷ്ട്ടപ്പെടുന്നു അതുകൊണ്ട് മാത്രമാണ് അദ്ദേഹം ആ മൗനത്തെ കീറി മുറിച്ചു കൊണ്ട് പറഞ്ഞു തുടങ്ങുന്നത്. 
ഇവിടുത്തെ ശ്മശാനം അവരുടെ കുഴിച്ചിടപ്പെട്ട പ്രണയത്തെ പ്രതിനിധീകരിക്കുന്നതായി കരുതാം, ഒരു പക്ഷേ വീണ്ടും അവ ആ കല്ലറകൾ പൊളിച്ച് പുറത്തു വരും.
അവളുടെ വിറയ്ക്കുന്ന കൈവിരലുകൾ അവളുടെ മനസ്സിലെ സന്തോഷത്തെയും ഭയത്തെയും എല്ലാം സമന്വയിപ്പിച്ച ഭാവത്തെ വ്യക്തമാക്കുന്നു ,മാറിമറിയുന്ന അവളുടെ മുഖഭാവം ഇത്ര നാളുകൾക്കു ശേഷവും അയാൾക്കു മനസ്സിലാക്കുന്നുണ്ടേങ്കിലും അയൾ അതു വ്യക്തമാക്കുന്നില്ല. ജീവിതം മുഴുവൻ ഒരു ആട്ടക്കഥ പോലെ ജീവിച്ചു തീർക്കേണ്ടി വരുന്ന ഓരോ സ്ത്രീയുടെയും പ്രതിനിധി കുടിയാണ് ഇവൾ, അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന പുരുഷന്മാർ ആല്ലേ മനോഹരമായി അഭിനയിച്ചു കബളിപ്പിക്കുന്നതെന്ന് മാധവിക്കുട്ടി ഇവിടെ വാക്കുകൾക്കിടയിൽ ഒരു ചോദ്യമായി ഒളിപ്പിക്കുന്നു.
അവളോട് എന്നും അയാൾക്കു സ്നേഹം മാത്രമെയുണ്ടായിരുന്നുവോളളു ,എന്നാൽ തന്റെ അറിവും ആദരവും എല്ലാം അവൾ അയാളുടെ അടുക്കൽ അടിയറവുവയക്കുകയാണ്, അവന്റെ ശാസനകളും ദേഷ്യപ്പെടലുകളുമൊക്കെ അവളെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ ഈ കഥയിൽ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ പരമ്പരാഗത വിവാഹലോചന രീതിയെയും, സദചാരബോധത്തെയുമാണ് ഒരിക്കലും അവസാനിക്കാത്ത ഇനിയും അടയാത്ത ഒരു പ്രണയം ഏത് ഒരു പെണ്ണിന്റെയും ആണ്ണിന്റെയും മനസ്സിലുണ്ടെന്നു കാട്ടിതരുന്നു മാധവിക്കുട്ടി.
മാധവിക്കുട്ടിയുടെ എഴുത്തുകളിൽ അവരുടെ ജീവിതത്തിന്റെ ചില ഏടുകൾ കുട്ടിച്ചേർത്തിട്ടുണ്ട് എന്ന് ആരോപണത്തെ അവർ പലപ്പോഴായി  വിമർശിച്ചിട്ടുണ്ട്.

എന്നും ആണിനു പെണ്ണിനെ കീഴടക്കി വയ്ക്കുന്നതാണ് ഇഷ്ട്ടം, ആ ഇഷ്ട്ടത്തെ ആ പേരില്ലാത്ത സ്ത്രീയും തുണയ്ക്കുന്നു ഒരു പക്ഷേ ആ സ്ത്രീ നമ്മൾ തന്നെയായിരുന്നില്ലേ. അതെ സമയം പുരുഷന്മാരെ പ്രണയത്തിന്റെ തടവറയിൽ തളച്ചിടാൻ ശ്രമിക്കുന്ന സ്ത്രീയും കഥയിൽ പ്രതിഫലിക്കപ്പെടുന്നു.
സൂര്യന്റെ വെയിലിൽ വെന്തു നിൽക്കുന്ന തരിശു ഭൂമിയിലേക്കുവന്ന മഴയായിരുന്നു അവളെ സംബന്ധിച്ച് ആ കൂടിക്കാഴ്ച്ച എന്നാൽ അവനെ സംബന്ധിച്ച് തന്റെ ഇഷ്ട്ട ദേവത കരിങ്കൽ ഭിത്തിക്കുളളിൽ നിന്നും തന്നെ കാണാൻ വന്നതു പോലെയും.
നഷ്ടപ്രണയവും അമ്മയാകാൻ കഴിയാത്തതിലുള്ള ദുഃഖവും ഒക്കെക്കുടി ഘനീഭവിച്ച് അവളിൽ വിഷാദം ഒരു ആൽമരം കണക്കെ വളർന്നു പന്തലിക്കുന്നു ഏറ്റവും ഒടുവിൽ അവളെയും കൊണ്ട് അത് യാത്രയാകുന്നു.
ഒരിക്കലും തിരിച്ചറിയാത്ത അല്ലെങ്കിൽ ആരും തിരിച്ചറിയാൻ ശ്രമിക്കാത്ത , ശ്രദ്ധിക്കാത്ത, അഭിപ്രായവും ആശയവും ഇഷ്ട്ടവും ഒന്നും ചോദിക്കാത്ത സ്ത്രീ മനസ്സിനെ എഴുതി വയ്ക്കുവാനും, തുറന്നുപയുവാനും, തുറന്നു കാട്ടുവാനും മാധവിക്കുട്ടി ഇവിടെയും വിജയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്