വീണ്ടും ഞാൻ എഴുതുന്നു.

സത്യത്തിൽ ഇനി എഴുത്തിൻ്റെ ലോകത്തേക്ക്  ഒരു തിരിച്ചു വരവ് ഇല്ല എന്നു തന്നെ കരുതിയതാണ് എന്നാൽ എന്നെ ഞാൻ അക്കുന്നത് എന്ത് ? എന്ന ചോദ്യം വീണ്ടും മനസ്സിനുള്ളിൽ കിടന്നു തികട്ടുമ്പോൾ, ഒരുപാട് ചോദ്യങ്ങൾ എന്നെ തന്നെ വരിഞ്ഞു മുറുക്കുമ്പോൾ. അമ്മയുടെ മുലപ്പാൽ എപ്രകാരം ഒരു കുഞ്ഞിനു ആശ്വാസം നൽകുന്നവോ അപ്രകാരം തന്നെയാണ് ഒരോ മലയാളകൃതികളുടെ താളുകളും എന്നെ സംബന്ധിച്ചിടത്തോളം.
ആ അക്ഷരങ്ങളുടെ ലോകത്ത് നിന്ന് സംസാരിക്കുമ്പോൾ ഞാൻ എന്നെ തന്നെയാണ് തിരിച്ചറിയുന്നത് എനിക്ക് എന്നോടു തന്നെ മതിപ്പു തോന്നുന്നത്. ഏതാണ്ട് മൂന്ന് വർഷത്തിനു ശേഷമാണ് ഞാൻ ഇപ്പോൾ വീണ്ടും എൻ്റെ ബ്ലോഗ് എഴുതി തുടങ്ങുന്നത്.
പഠനവും ജോലിയും മറ്റുമായി ജീവിതം ആകെ മാറി മറിഞ്ഞ മൂന്നു വർഷക്കാലമായിരുന്നു കഴിഞ്ഞു പോയത്. ഏറെ ദുഃഖങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നെങ്കിലും, ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ " കപ്പിത്താനും മുൻകൂട്ടി നിശ്ചയിച്ച പാതയും ഇല്ലെങ്കിലും കപ്പൽ ഒരു തീരം അണയും " ഞാനും ആ പ്രതിക്ഷയിലാണ്. മൂന്നു വർഷകാല വിടവ് ഉണ്ടായിരുന്നിട്ടു പോലും എൻ്റെ നീരുപണങ്ങൾ വായിക്കാൻ ദിവസവും സാഹിത്യ ആസ്വദകർ വരുന്നു എന്നത് ഞാൻ തന്നെ വിലയിരുത്തുകയാണ്. 
ഈ ബോഗ്ല് മരിച്ചിട്ടില്ല
കുട്ടികൃഷ്ണമാരാരെ പോലെ അദ്ദേഹം മാത്രമെയൊള്ളു. 
മലയാളത്തിലെ ഒരു നിരൂപകനാകൻ ഒന്നും ഒരിക്കലും എനിക്ക് കഴിയില്ല അതിനുള്ള കഴിവും എനിക്ക് ഇല്ല. പക്ഷേ എനിക്കു കഴിയുന്ന അത്ര നിരുപണങ്ങൾ ഞാൻ എഴുതും. സാഹിത്യത്തിൽ മാത്രം ഒതുങ്ങി നിൽക്കാനും ഉദേശിക്കുന്നില്ല.
നമുക്ക് ചർച്ച ചെയ്യാം സംവാദിക്കാം ഞാൻ തിരികെ വരുന്നു വീണ്ടും നിങ്ങളെ കാത്ത് ഞാൻ എഴുതും
 തൂലിക എൻ്റെ ആയുധമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്