മൃഗശിക്ഷകൻ - ആസ്വാദനക്കുറിപ്പ് - കാവ്യകൈരളി

മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയയായ കവിയത്രിയാണ് വിജയലക്ഷ്മി. ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടേതായിരുന്നു.
മൃഗശിക്ഷകൻ വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്. 
മലയാള കാവ്യപാരമ്പര്യത്തിന്റെ താളാത്മകതയും പ്രമേയ സ്വീകരണത്തിലെയും ആഖ്യാനത്തിലെയും കരുത്തും വിജയലക്ഷ്മിയുടെ കവിതകൾക്ക് നൂതനത്വം നല്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കിചേർത്തു കൊണ്ടും അഴിച്ചുപണിതു കൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ എഴുത്തും ആത്മാന്വേഷണവും രാഷ്ട്രീയാന്വേഷണവും കൂടിയായിത്തീരുന്ന കാവ്യലോകമാണ് വിജയലക്ഷ്മിയുടേതെന്നും പറയാം. 

സമൂഹത്തിൽ നിലകൊള്ളുന്ന ആൺ - പെൺ വിവേചനത്തിനെതിരെ തൂലിക കൊണ്ട് പോരാടുകയും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി അവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഒട്ടേറെ കവിതകൾ രചിച്ചു .
തച്ചൻ്റെ മകൾ, മഴയ്ക്കപ്പുറം, അന്ധകന്യക തുടങ്ങിയ കൃതികളിൽ കടുത്ത ഫെമിനിസ വാദം കാണാൻ കഴിയുന്നു എന്നത് മറ്റൊരു പ്രത്യയേകതയാണ്.


"മൃഗശിക്ഷകൻ". വിവാഹം കഴിച്ചയ്ക്കപ്പെടുന്ന സ്ത്രീകൾ പുരുഷനു അടിമകണക്കെയാകുന്നു എന്ന് ഇവിടെ കവിയത്രി ഓർമ്മപ്പിക്കുന്നു. അവൾക്കും ആഗ്രഹങ്ങളും ആശകളും ഉണ്ട് അതിനെ തച്ചുടച്ച് അതിനു മുകളിൽ താണ്ഡവനൃത്തമാടുന്ന പുരുഷ സമൂഹത്തെ കവിയത്രിയിവിടെ ശാസിക്കുന്നു. ആധൂനിക ഭാവുകത്വത്തിനു സമാന്തരമായി സ്ത്രീജീവിതത്തെ പ്രതിനിധാനം ചെയ്യാൻ വിജയലക്ഷ്മിയുടെ കവിതകൾക്ക് കഴിഞ്ഞു. വിജയലക്ഷ്മിയുടെ "മൃഗശിക്ഷകൻ"എന്ന കവിതയിൽ സ്ത്രീയെ അടിമയായി കരുതുന്ന പുരുഷന്മാരുടെ സമൂഹം ഒരു സർക്കസ്സ് കൂടാരത്തിനു തുല്യമാണ് എന്ന് കവിയത്രി വാദിക്കുന്നു.
കവിതയുടെ പ്രമേയം, കവിതയ്ക്കുള്ളിലെ മൃഗവും മൃഗശിക്ഷകനും, കവിതയുടെ പുറത്ത് പുരുഷനും ശിക്ഷിക്കപ്പെടുന്ന സ്ത്രീയും ആണ്.
അടിമയാക്കപ്പെടുന്നതിനു മുമ്പ് അവൾക്ക് സ്വന്തമായി ഉണ്ടായിരുന്ന മുഖം ഇന്ന് അന്യമായിരിക്കുന്നു, സ്ത്രീയെ അടിമയായി കരുതി തീ-ചക്രത്തിലൂടെ ചാട്ടം പരിശീലിപ്പിക്കുന്ന പുരുഷ ശിക്ഷകന്മാരുടെ സർക്കസ് കൂടരമാണ് എല്ലാ സാമൂഹിക സ്ഥാപനങ്ങളും എന്ന് വ്യക്തമാക്കുന്നു, പുരുഷകാമനകളുടെയും അജ്ഞാതയുടെയും പേടിപ്പെടുത്തുന്ന താളത്തിൽ ഉടലും ഉയിരും സങ്കല്പനവും കൃമികരിക്കേണ്ടിയ വരുന്ന അടിമ മൃഗത്തിനു ഒന്നേ പറയാനുള്ളു "ഭയമാണ് നിങ്ങളെ". കൊടിയ പീഡനത്തിനു വശപ്പെട്ട് ചാട്ടം പഠിക്കേണ്ടിയ വരുന്ന മൃഗത്തിൻ്റെ ആത്മഭാഷണമാണ് ഇത്. അതോടോപ്പം തന്നെ കൂടിനുള്ളിൽ അകപ്പെട്ട് കൂടാരത്തിൽ ശിക്ഷനുഭവിക്കുന്ന, സ്വന്തം ചേതികൾ പുറത്തു കാട്ടൻ ഭയപ്പെടുന്ന കാടിനെ മുഴുവൻ വിറപ്പിക്കുന്ന കടുവയെ ഇന്ന് പൂച്ച കണക്കെ ഒതുക്കി തീർത്ത മൃഗശിക്ഷകൻ്റെ ക്രൂരചേതികളും കവിതയുടെ മാറ്റൊരു അർത്ഥതലം കൂടിയാണ്.
ഓർമ്മയും ഭാവനയുമാണ് ഒരാളുടെ ആയുധമെങ്കിൽ മൃഗശിക്ഷകൻ അത് അവൾക്ക് അനുവദിക്കുന്നില്ല.
കടുത്ത അമർശവും ദേഷ്യവും ഉള്ള മൃഗം, തന്നെ ഇത്രയും ക്രൂരമായി മർദ്ധിക്കുന്ന ശിക്ഷകനെ കൈയിൽ കിട്ടിയാൽ വലിച്ചു കീറുമെന്നും അപ്പോൾ മുഖത്തു വീഴുന്ന രക്തം കൊണ്ട് സംതൃപ്ത്തിയടയും എന്നും കവിയത്രി പറയുന്നു.
ക്രൂരതയുടെ ഭാവമായ നിൻ്റെ കണ്ണു പോലും എനിക്കു ഭയമാണ് അതു കൊണ്ട് ഞാൻ എൻ്റെ കണ്ണ് ചൂഴ്ന്ന് എടുക്കുകയാണെന്നാണ് മൃഗം പറയുന്നത്. അത്രയേറെ ശാരീരികവും മാനസികവുമായി വ്യഥയത് അനുഭിച്ചിരിക്കുന്നു.
പറയു " പാവയോ മൃഗമോ ? "യെന്ന ചോദ്യം പീഡനം അനുഭവിക്കുന്ന എല്ലാ സ്ത്രീകളുടെയുമാണ്. പീഡകൻ്റെ ചാട്ടയും, തീ - ചക്രത്തെയും തെല്ലും ഭയമാക്കതെ സ്വതന്ത്രത്തിൻ്റെ ലോകത്തേക്ക് അവൾക്ക് എത്ര കാത്തിരിക്കെണ്ടിയ വരുമെന്ന ചോദ്യവും കവിതയുടെ അവസാനമുണ്ട്.









Reference:
1.    Kavyakairali - Sahithya Pravarthaka Co-operative Society- Dr. M.S. Paul
2.    https://www.modernliterature.org/wp-content/uploads/2019/11/Vijayalakshmi-297x420.png
3.    Wikipedia contributors. (n.d.). വിജയലക്ഷ്മി [Vijayalakshmi]. Wikipedia. Retrieved October 26,     2024,from                                                                                 https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്