ഓരോ എഴുത്തുകാരിയുടെയും ഉള്ളിലും_ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
മലയാള സാഹിത്യത്തിലെ അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയാണ് സാറാ ജോസഫ്. സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യം നഷ്‌ട്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിനു കാരണക്കാരായ അധീശ ശക്തികളോടുളള ചെറുത്തുനിൽപ്പും ദർശിക്കാൻ സാധിക്കും. 1999_ലെ " ആലാഹയുടെ പെൺമക്കൾ " എന്ന നോവലിലൂടെ തന്റെ കാഴ്ച്ചച്ചപ്പാടിനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതെ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് 2001ലും , 2003ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ആനിയെന്ന എട്ടു വയസ്സുള്ള കുട്ടിയുടെ കണ്ണിലൂടെ തന്റെ ചുറ്റുപാടിനെ വീക്ഷിക്കുകയാണ് സാറാ ജോസഫ്. സമൂഹത്തിന്റെ ഓരത്തേക്കു മാറ്റി നിർത്തപ്പെട്ടവരുടെ കഥയാണ് ഇതിൽ പ്രമേയം. നഗരവൽക്കരണത്തിന്റെയും വികസനത്തിന്റയും പേരിൽ അത്തരം ആളുകൾ നേരിടുന്ന വിവേചനവും മറ്റുമാണ് വിഷയം. പണം ഇല്ലാത്തതിനാൽ ഇവരെ വേഗത്തിൽ കുടിയൊഴിപ്പിക്കുകയും അവിടെ നടപ്പാതകളും ബഹുനില കെട്ടിടങ്ങളും ഉയരുന്നത് ആനിയുടെ കണ്ണിലൂടെ സാറാ കാട്ടിത്തരുന്നു. അവളെയും അവളുടെ കുടുംബത്തെയും ബാധിക്കുന്ന ഈ മാറ്റങ്ങൾ വിവരിക്കുന്നത് ഒരു കുട്ടിയുടെ ലാളിത്യത്തോടെയാണ്, എന്നാൽ ...