മാനാഞ്ചിറ ടെസ്റ്റ്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

വാക്കുകൾക്കിടയിൽ മറ്റനേകം കഥകൾ ഒളിപ്പിച്ചു വച്ചു പറഞ്ഞു തരുന്ന എഴുത്തു ശൈലിയാണ് വി.കെ.എന്നിന്റെത് എന്നത് വ്യക്തമാണ്. എഴുത്തു ശൈലിയിൽ അദ്ദേഹം ഏറെയും ഉപയോഗിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ പരിഹസിക്കുന്നത് - വിമർശനാത്മക രൂപത്തിലാണ് എന്നത് ശരിയാണ് , മറ്റൊരു കുഞ്ചൻ നമ്പ്യാർ എന്ന വിശേഷണം എന്തുകൊണ്ടും വി.കെ.എന്നിനു യോജിച്ചതാണ്.
മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയുടെ പശ്ചാത്തലം എന്നത് ഒരു ക്രിക്കറ്റ് മത്സരവും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്,
ഉപ്പ്തൊട്ട് കർപ്പൂരം വരെയെന്ന പോലെ മത്സരത്തിന്റെ ആദ്യയോട് അന്ത്യം വരെ അദ്ദേഹം പരിഹസിക്കുകയാണ് പലതിനെയും .
തുടക്കം തന്നെ ശ്രദ്ധയമാണ്" ഹോസ്റ്റും ഘോസ്റ്റും തമ്മിൽ " എന്ന പദപ്രയോഗം വളരെ രസകരമാണ് എന്നാൽ അതിന്റെ ഉള്ളറകളിലാണ് രഹസ്യം ഒളിപ്പിച്ചിരിക്കുന്നത്, ഹോസ്റ്റ് എന്ന പദം സൂചിപ്പിക്കുന്നത് ഒരു ജീവിയെ ആശ്രയിച്ചാണ് മറ്റൊരു ജീവി കഴിയുന്നത് എന്ന അർത്ഥമാണ്. പറങ്കികൾ എന്ന യക്ഷികൾ നമ്മുടെ നാടിനെ വിറ്റ് കാശാക്കിയാണ് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയതെന്ന് പറയുന്നു.
ഏറെ പഴകിയതും എന്നാൽ തനി നാടനുമായ പദങ്ങൾ കഥയുടെ സൗന്ദര്യത്തെ വല്ലാതെ സ്വാധീനിക്കുന്നു, ആർക്കും തന്നെ ഒറ്റ വായനയിൽ കാര്യം എളുപ്പം പിടി കിട്ടില്ല ഒരു പക്ഷേ അതു തന്നെയായിരിക്കും വി.കെ.എന്നും ആഗ്രഹിച്ചത്.
നമ്മുടെ കാലവസ്ഥ നിരീക്ഷണ വകുപ്പിന്റെ പിടിപ്പുകേടിനെയും നിരുത്തരവാദിത്വ പരമായ പ്രഖ്യാപനങ്ങളെയും കഥയിൽ ചോദ്യം ചെയ്യുന്നു, വരൾച്ച വരുമെന്നു പറയുകയും എന്നാൽ കളിസ്ഥലം മുങ്ങത്തക്കതരത്തിൽ മഴ പെയ്യുകയും ചെയ്യുന്നുവെന്ന് കഥാകൃത്ത് സൂചിപ്പിക്കുന്നത് " നിങ്ങൾ കാരണം ആയിരങ്ങളുടെ കഞ്ഞിയിൽ മണൽ വീഴുന്നുവെന്നാണ്. "
എടക്കൽ ഗുഹയും, ആദിവാസിയുടെ മുരൾച്ചയും ഒക്കെ പറഞ്ഞ് അരക്കവി പുനത്തെയും പരിചയപ്പെടുത്തി പോകുന്നത് ശരിക്കും മലയാള ഭാഷയുടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോക്കലാണ്.
അതിഥി രാജ്യങ്ങൾ ആദിദയരാജ്യങ്ങളോട് കാണിക്കുന്ന മര്യാദയില്ലായ്മ കഥാകൃത്ത് നിശിതം വിമർശിക്കുന്നു അതുകൊണ്ടാണ് അവർ മിഠായിതെരുവ് കാണാതെ പോയത് ഭാഗ്യമായി കരുതുന്നത് .
സാമൂതിരിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വീഴ്ച്ചകളെയും എണ്ണി പറഞ്ഞത് വിമർശിക്കുന്നു - രാവിലെ കളിക്കാർക്ക് കഞ്ഞി കൊടുത്തും മറ്റുള്ള രാജ്യങ്ങളെ പോലെ ഇവിടെ കളിക്കാർക്ക് പോഷണാഹാരവും, കായിക പ്രവർത്തനവും കൊടുക്കുന്നില്ലയെന്ന് കുറ്റപ്പെടുത്തുന്നു.
പത്രമാധ്യമങ്ങൾ പണം വാങ്ങി എന്തു കൊള്ളരുദായിമയും നല്ലതെന്നും, നല്ലതിനെ ശരിയല്ലയെന്നും , ആടിനെ പട്ടിയാക്കുന്ന ഇക്കാല മാധ്യമധർമ്മത്തെയും നർമ്മ ഹാസ്യത്തിലൂടെ പരിഹസിക്കുന്നു ,
ഈവിടെ സ്വതന്ത്ര പത്ര ധർമ്മത്തിനു സ്ഥാനമില്ല മറിച്ച് മുഖ്യന്റെ ഇഷ്ട്ടാനുസരണം എഴുതിയാൽ മതിയെന്ന കാര്യം വ്യക്തമാക്കുന്നു, അതിനു അവരെ വിളിക്കുന്ന പേരും പ്രസക്തമാണ്, " കുണ്ടന്മാർ".
വി.കെ.എൻ ക്രിക്കറ്റിന്റെ അണിയറ പ്രവർത്തനങ്ങളെ കഥകളിയോട് ഉപമിക്കുന്നതിലൂടെ ഇംഗ്ലീഷ് പദങ്ങളുടെ ഉപയോഗം കഥയിൽ കൂറയ്ക്കുകയാണ് ,അതോടൊപ്പം തന്നെ ഒരു കാലത്തെ മലയാളികളുടെ പ്രിയ വിനോദ മാർഗ്ഗമായിരുന്ന കഥകളിയെ ഒരിക്കൽ കൂടി മലയാളിയുടെ മനസ്സിലേക്ക് ഒരു ഓർമ്മപ്പെടുത്തൽ എന്നോ ണ്ണം എത്തിക്കുന്നു. " ചുട്ടിക്കുത്ത്, കത്തി, " തുടങ്ങിയ പദങ്ങൾ കഥകളിയുടെ മാത്രമാണ്.

ഒരു കാലത്തെ മനുഷ്യന്റെ സുഖഭോഗങ്ങൾ എന്നത് വളരെ പരിമിതവും ഏറെയോന്നും ആഗ്രഹിക്കാനും അവർക്കൊന്നുമില്ലായിരുന്നുവെന്നും അവിടെ പ്രദർശിപ്പിച്ച ആ പരസ്യ പലകയിൽ നിന്നും ഗ്രഹിക്കാം.
മലയാള സിനിമയും യേശുദാസും , അദ്ദേഹത്തിന്റെ ഗാനവും ഗുരുവായൂരപ്പനും ഒക്കെ ഇവിടെ പ്രത്യക്ഷപ്പെടുന്നു .
കഥയിൽ കഥ ഒളിപ്പിച്ചു വയ്ക്കുകയാണ് വി.കെ.എൻ, ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ കഥ വ്യക്തമാകണമെങ്കിൽ അതിൽ പറയുന്ന ഓരോ സംഭവവും നമുക്ക് വ്യക്തമായി അറിയേണ്ടതുണ്ട്.

നയതന്ത്ര രംഗത്തെ അക്കാലത്തെ ഇന്ത്യയുടെ പിടിപ്പുകേട് വ്യക്തമാക്കുകയും ചെയ്യുന്നു.      പുനത്തെക്കുറിച്ചും  ഒക്കെ പറയുന്ന ക്രിക്കറ്റ് കമന്ററിയായി ഒരിക്കലും, ഒരു ക്രിക്കറ്റ് കമന്റിറിയായി കാണാൻ സാധിക്കുന്നില്ല മറിച്ച് കേരളത്തിന്റെ ദുരവസ്ഥയും, നാലു ദിവസം ഇഞ്ചോടിഞ്ച് കളിച്ചിട്ട് ഒടുക്കം ആരും ജയിച്ചില്ല എന്നു പറയുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ പരിതാപതയെക്കുറിച്ചും, ആർക്കു എങ്ങനെയും ആവാർഡ് കൊടുക്കുന്ന അക്കാദമികളെ കുറിച്ചും പറയുന്നു.
ഇതിൽ നിഴലിച്ചു നിൽക്കുന്നത് പരിഹാസവും അതോടൊപ്പം ഒരു വിങ്ങലുമാണ്.

അഭിപ്രായങ്ങള്‍

  1. വളരെ ഉപകാരം മാറ്റുകഥകളും കൂടി ചെയ്യാവോ 🙏🙏🙏

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാട് നന്ദി,
    തീർച്ചയായും മറ്റു ഉള്ള കഥകളും ചെയ്യാം

    മറുപടിഇല്ലാതാക്കൂ
  3. മനസിലാകുന്ന രീതിൽ തന്നെ എഴുതിട്ട് ഉണ്ട് വളരെ നന്ദി.. Exam ആണ് അതിനു ഇത് ഒരു ഹെൽപ്ഫുൾ ആണ്

    മറുപടിഇല്ലാതാക്കൂ
  4. Thank you മനസ്സിലാകുന്നുണ്ട്. ലളിതവും എളുപ്പവുമാണ്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്