പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്
ആസ്വാധനക്കുറിപ്പ്
മലയാള സാഹിത്യത്തിൽ ചെറുകഥയക്ക് പുതിയ മാനവും അർത്ഥവും നൽകി, മനുഷ്യന്റെ് ധൈനത്യന ജീവിതത്തിന്റെ ദുഃഖവും സന്തോഷവും , നർമ്മവും എല്ലാം അതെ പടി കഥയിലെക്ക് ആവാഹിക്കാൻ കഴിഞ്ഞ ഒരു മഹാപ്രതി ഭാശാലിയായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള.
സമൂഹത്തിന്റെ ജീർണ്ണതകളായ അസ്വത്വവും
,അന്ധവിശ്വാസവും , അസസ്ഥിരതയുമെല്ലാം അദ്ദേഹം തന്റെ കൃതികളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഏത് ഒരു കൃതിയും ഒന്നിനോന്നുന്മെച്ചമാണ് .കാരൂരിന്റെ ഓരോ കഥയും ഒരു പൂവ് വിരിയുന്നപോലെ, ഒരു മേഘം അടർന്നു വീഴം പോലെ മുഗ്ദ്ധമായൊരു കഥാനുഭവമാണ് നൽകുന്നത് .
കാരൂരിന്റെ ഏക്കാലവും അവിസ്മരണിയമായ ഒരു ചെറു കഥയാണ് 'പൂവൻപഴം ' .
ഇതിൽ കാരൂരിന്റെ മനുഷ്യഹൃദയമർമ്മജ്ഞതയും
കഥപാത്ര സ്വഭാവ സ്യഷ്ടി വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു , രണ്ടു കാലത്തിന്റെ പ്രതിനിധികളാണ് ഇവിടെ അന്തർജ്ജനവും അപ്പുവെന്ന ബാലനും ,
പരമ്പര്യത്തിലും , ആചാരത്തിലും സ്വന്തം മനസ്സിനെയും , ആഗ്രഹങ്ങളെയും തളച്ചിടപ്പെടെണ്ടിവന്ന അന്തർജ്ജനവും, സ്വന്തം കുടുംബം ദാസ്യവേല ചെയ്യുന്നതിനോടും ആരുടെയെങ്കിലും അഭയത്തിൽ കഴിയുന്നതിനോടും താല്പര്യമില്ലാത്ത ബാലനെയും ഈ കഥ തുറന്നു കാട്ടുന്ന ജന്മി കുടിയാൻ വ്യവസ്ഥ യോടുള്ള കടുത്ത അമർഷവും ദേഷ്യവുമാണ്.
ഇതിലുപരിയായി ഈ കഥയിൽ സുന്ദരിയും വിധവയുമായ ഒരന്തർജ്ജനത്തിന്റെ മനോവ്യയും സൂക്ഷ്മയായി ആവിഷ്കരിച്ച് കാരൂർ അവരെ നമ്മുടെ സാഹിത്യത്തിലെ ഏറ്റവും മിഴിവുറ്റ അവിസമരണിയ കഥാപാത്രങ്ങളിൽ ഒന്നാക്കിയിരിക്കുന്നു .
ഒരു വ്യക്തിയുടെ വ്യക്തിത്വം തുടങ്ങുന്നത് അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഇവിടെ ഈ അന്തർജ്ജനത്തിന്റെ വ്യക്തിത്വം പോലും കാണമറയുന്നു എന്നത് പ്രത്യക്ഷമാണ്.
പൂവൻപഴം എന്ന് അവരുടെ സൗന്ദര്യത്തിന്റെ പേരിലാണ് വിളിക്കുന്നതെങ്കിൽപോലും സമൂഹവുമായി ഒരു ബന്ധവുമില്ലാതെ നാലൂ ചുവുകൾക്കിടയിൽ അടച്ചിടപ്പെടുന്ന അനേക അന്തർജ്ജനങ്ങളുടെ വ്യക്തിത്വ നഷ്ട്ടപെടലിലേക്ക് ഇത് വിരൽ ചൂണ്ടുന്നു .
ഭർത്താവും ഏകാസന്താനവും നഷ്ട്ടപെട്ട ആ അന്തർജ്ജനത്തിന്റെ മനോവേദയും കുമരനായകഥകാരന്റെ സവിധ മോഴിച്ചു മാറ്റങ്ങും തുറക്കാത്ത ഹൃദയത്തിലെ ആഗ്രഹങ്ങളും വിഷാദവും ചിന്തയും അവരുടെ ആഗ്രഹങ്ങളുമാണ് ഈ കഥയുടെ ജീവനാഡി .
തന്റെ മകനോളം തന്നെ പ്രായമുള്ള അപ്പുവിനെ കാണാൻ പലപ്പോഴായി പല കാരണങ്ങൾ ഉണ്ടാക്കുകയാണ് ഇവിടെ ' ആത്തേരമ്മ എന്ന പൂവൻപഴം '
ആദ്യം ഉണ്ട നൂലം തൂശിയും വാങ്ങ നുള്ള പൈസ കൈയിലേക്ക് ഇട്ടു കൊടുത്തു . ഈ കാഴ്ച്ച ഏറെ നേരം നീണ്ടുനിന്നു അവർക്ക് അത് അവരുടെ ഏകാന്തതയിൽ ഒരശ്വാസമായിരുന്നു അവന്റെ പറച്ചില്ലും, അവരുടെ കേൾക്കാനും ചോദിക്കാനുമുള്ള മനസ്സ് കാണിക്കുന്നത് കൊടുക്കാൻ കഴിയാതെ പോയ അമ്മയുടെ വാത്സല്യത്തിന്റെ മധുരമാണ് .
രണ്ടാമത് അവനെ കാണുന്നത് ഒരു തലയണച്ചീട്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് , ഇപ്പോഴും മാതൃവാത്സലത്തിന്റെ അളവാണ് കാണുന്നത് ,ഒരു പക്ഷേ ആ മതിൽക്കെട്ട് പ്രതിനിധാനം ചെയ്യുന്നത് ജാതി വ്യവസ്ഥിതിയെയാണ് അത് ഇല്ലാതിരുന്നെങ്കിൽ ഒരു പക്ഷേ അണ്ണാന്റെ ശരീരത്തിലെപാടുകളുടെ കഥ ആ അന്തർജ്ജനം അപ്പുവിൽ തന്റെ മടിയിൽ കിടത്തി പറഞ്ഞു കൊടുക്കുമായിരുന്നു . ഇത്തവണയും പക്ഷേപണം അവന്റെ കൈയിലേക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്തത്.
എന്നാൽ മൂന്നാമത് അപ്പുവിനെ തന്റെ മകനോടും ഭർത്താവിനോടുമുള്ള ഒരേ വാത്സല്യത്തിലാണ്, സ്വത്തു കൈ കൊണ്ട് ഉണ്ടാക്കിയ നെയ്യപ്പം അവർ അപ്പുവിന്റെ കൈയിൽ ഇട്ടു കൊടുക്കുന്നതിനുപകരം 'വച്ചു കൊടുത്തുവെന്നോ മറ്റോ ' കഥാകൃത്ത് പറയുന്നത് വ്യത്യസ്ഥ അർത്ഥങ്ങൾ ഉളവാക്കുന്നു . അതിനു കാരണ സധാരണയായി മനയ്ക്കൽ വയ്ക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അപ്പുവിന്റെ വീട്ടിലെ എല്ലാവർക്കും കൊടുക്കും എന്നാൽ ഈ നെയ്യപ്പം അപ്പുവിനു മാത്രം ആയിരുന്നുവെന്നതും ശ്രദ്ധയമാണ് .
നാലാമത്തെ തവണത്തെ വിളിച്ചു വരുത്തൽതീർത്തും അസ്വഭാവികതകൾ നിറഞ്ഞതും അവരുടെ മനസ്സിൽ ഉറങ്ങികിടക്കുന്ന വികാരങ്ങളുടെ ഉയർത്തെഴുന്നേല്പ്പിനെയുമാണ് കാണിക്കുന്നത്. യൗവനത്തിൽ തന്നെ ഭർത്താവും മകനും നഷ്ടപെട്ട സ്ത്രി അപ്പുവിൽ ആശ്രയം കണ്ടെത്താൻ ശ്രമിക്കുന്നതായി ഇവിടെ പല ഭാഗത്തും പറയാതെ പറയുകയാണ് എഴുത്തുകാരൻ.
കനത്തുക്കനത്തു വരുന്ന വിഷാദവും, പുത്രനിർവ്വിശേഷമായ സ്നേഹം എന്നീ വികാരങ്ങൾക്കൊപ്പം അവരുടെ മനസ്സിൽ അവർക്കു തന്നെ വ്യക്തമല്ലാത്തതും കൂടുതൽ വ്യക്തമായിയറിയാനും പുറത്തു വിട്ടുവാനും അവർ ഭയപ്പെടുന്നതും, വാക്കുകളിൽ കടിയും ചേഷ്ടികളിൽകുടിയും ധ്വനിക്കുന്നതുമായ ഒരു വികാരതത്തുക്കൾ ഇണക്കി ഭാവശില്പം നെയ്തെടുക്കുന്നതിൽ കാരൂർ അസമാന്യമായ കലാവൈഭവം പ്രകടിപ്പിച്ചു .
മാർഗ്ഗങ്ങളെല്ലാമടഞ്ഞ് ആചാരങ്ങളുടെ കാരാഗ്യഹത്തിൽ ജീവിത വൈഫല്യത്തിന്റെ മൂർത്തി ഭാവത്തിൽ കഴിഞ്ഞുകൂടുന്ന അന്തർജ്ജനത്തിന്റെ അസ്തിത്വത്തിലേക്കു പിന്നെപ്പിന്നെ മൃത്യുവിന്റെ നിഴൽ വീശുന്നു .
ഈ കഥയിൽ കഥാകാരൻ തന്നെ സാക്ഷിയായി ആവിഷ്കരിക്കുന്ന ചിത്തവൃത്തിയുടെ സവിശേഷതയും സൂക്ഷ്മഭാവുകത്വവും അനുഭാവിക്കാവുന്നതാണ് . മനശ്ശാസ്ത്രപരമായ അന്തർവീക്ഷണത്തോടെ കാരൂർ സ്വദേശിയമായി കഥയെഴുതാറില്ലെങ്കില്ലും, ഈ കഥ ഏതാണ് അങ്ങനെ രചിക്കപ്പെട്ട ഒന്നായി ഒറ്റപ്പെട്ടു നില്ക്കുന്നു . ഇതിനോടടുപ്പിച്ചു നിറുത്താവുന്ന കാരൂരിന്റെ തന്നെ മറ്റൊരു കഥയാണ് "മരപ്പാവകൾ '', ആശാരിപ്പറമ്പിൽ ചെല്ലുന്ന എന്യുമറേറ്റരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന തന്റെടക്കാരിയും ശുദ്ധ ഹൃദയയും സരസയും കല,കലാകാരിയുമായ നളിനി എന്ന കഥാപാത്രവും ഈ അന്തർജ്ജനത്തെപ്പോലെ കഥാ സാഹിത്യത്തിൽ സവിശേഷ പ്രയോഗങ്ങൾക്കും പ്രയോഗിക ജീവിതത്തിലെ തകർച്ചയ്ക്കു മായുള്ള കാരണം അന്വേഷിക്കുകയാണ് മനശ്ശാസ്ത്രപരമായി കഥകൃത്ത് ഇവിടെ.
Thank you so much
മറുപടിഇല്ലാതാക്കൂValare nalla oru analysis
മറുപടിഇല്ലാതാക്കൂNalla katha
മറുപടിഇല്ലാതാക്കൂ