പോസ്റ്റുകള്‍

കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

ആസ്വാദനക്കുറിപ്പ് ടി പത്മനാഭന്റെ ചെറുകഥകളിൽ ഏറ്റവും ആകർഷണിയമായി നിലകൊള്ളുന്ന കൃതിയാണ് "കടൽ". മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയും ആഴങ്ങളിലേക്ക് കടന്നുചെന്ന് കാച്ചിക്കുറുക്കിയെടുത്ത കഥയാണ്  "കടൽ ". കാലത്തെ ഇത്ര മനോഹരമായി ടി.പത്മനാഭനല്ലാതെ മറ്റൊരു കഥാകൃത്തിനും ഇങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയില്ല. ഊടും പാവും കൂട്ടിയിണക്കി മനോഹരമായ ഒരു വസ്ത്രം നെയ്യ്തെടുക്കുന്നതു പോലെയാണ് വാക്കും കാലവും അദ്ദേഹം ഇതിൽ മനോഹരമായി കൂട്ടിച്ചേർത്തിരിക്കുന്നത് വർത്തമാനത്തിൽ നിന്ന് ഭൂതകാലത്തെക്കും അതിൽ നിന്ന് ,അതിന്റെ ഭൂതകാലത്തിലേക്കും ഊളിയിട്ട് ഇറങ്ങുന്നത് കഥയിൽ വ്യക്തമായി തന്നെ കാണാൻ കഴിയുന്നഒന്നാണ്. കഥയിലേക്ക് സംഗീതത്തെ മാത്രം സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന അമ്മ, അത് ഒരു സാഗരമാണെന്നും അതിൽ ലയിച്ചുചേരണമെന്നും ആഗ്രഹിച്ചിരുന്ന അവർക്ക് അതിനു കഴിയാതെ പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖവും നിരാശയും ഒക്കെകഥയിൽ ഉടനീളം നിഴലിച്ചു നിൽക്കുന്നു.      താൻ എന്നും സ്നേഹിച്ചിരുന്ന , തനിക്ക് നിരന്തരം കത്തുകൾ അയച്ചിരുന്ന തന്റെ പ്രിയ ഗുരുവിന്റെ വിയോഗ വാർത്തയാണ് ഇവിടെ ആ അമ്മയുടെ മനസ്സിനെ നിശ്ചലമാക്കുന്നത്.ആ ഓർമ്മകളിൽ ന...

ഭൂമിയുടെ അവകാശികൾ- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്

മണ്ണിനെയും സകല ജീവജാലങ്ങളെയും അടുത്തറിയുന്ന സാധാരണ മനുഷ്യനായാണ് ബഷീർ മറ്റു പ്രകളിലെന്നപ്പോലെ ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ച രഹസ്യത്തിലേക്കും യുദ്ധത്തിന്റെ ഭീകരതയിലേക്കും ഇടയ്ക്ക് ഉയർന്നു പോകുന്ന അദ്ദേഹത്തിന്റെ ചിന്തകൾ കൊല്ലാനുള്ള മനുഷ്യന്റെ അടിസ്ഥാന വാസനയിൽ വ്യസനിക്കുന്നു. സൈലന്റ്വായി മഴക്കാടുകൾ നശിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന കാലത്താണ് പ്രകൃതിയുടെയും ജീവജാലവൈവിധ്യത്തിന്റെയും സംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ഇത്തരം ഒരു കഥ ബഷീർ എഴുതുന്നത് എന്ന സവിശേഷത കൂടി "ഭൂമിയുടെ അവകാശികൾ "ക്കുണ്ട്. മറ്റൊന്നിനെയും നശിപ്പിക്കാതെ മനുഷ്യനു ജീവിക്കാൻ മറ്റു വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുവാൻ അദ്ദേഹം തന്റെ കഥയിലൂടെ ആവശ്യപ്പെടുന്നു. '' കാലത്തിന്റെ അന്തമില്ലാത്ത പോക്കാൽ ഒരു നാൾ സൂര്യൻ എന്നെന്നേക്കുമായി അണഞ്ഞുപോകും അതിനു മുമ്പ് ഭൂഗോളം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങൾ അഖിലവും നശിച്ചിരിക്കും ഗോളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നിട്ടുണ്ടാവും പൊടിയായി ....... പണ്ടത്തെ കോസ്മിക് ഡസ്റ്റ് പിന്നെ അനന്തമായ ഇരുൾ''    ഇത് ഭൂമിയുടെ അവകാശികളിലെ വരികളാണ് ഇവിടെ ഒരു ഓർമിപ്പിക്...

പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്

  ആസ്വാധനക്കുറിപ്പ് മ ലയാള സാഹിത്യത്തിൽ ചെറുകഥയക്ക് പുതിയ മാനവും അർത്ഥവും നൽകി, മനുഷ്യന്റെ് ധൈനത്യന ജീവിതത്തിന്റെ ദുഃഖവും സന്തോഷവും , നർമ്മവും എല്ലാം അതെ പടി കഥയിലെക്ക് ആവാഹിക്കാൻ കഴിഞ്ഞ ഒരു മഹാപ്രതി ഭാശാലിയായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള.           സമൂഹത്തിന്റെ ജീർണ്ണതകളായ അസ്വത്വവും ,അന്ധവിശ്വാസവും , അസസ്ഥിരതയുമെല്ലാം അദ്ദേഹം തന്റെ കൃതികളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഏത് ഒരു കൃതിയും ഒന്നിനോന്നുന്മെച്ചമാണ് .കാരൂരിന്റെ ഓരോ കഥയും ഒരു പൂവ് വിരിയുന്നപോലെ, ഒരു മേഘം അടർന്നു വീഴം പോലെ മുഗ്ദ്ധമായൊരു കഥാനുഭവമാണ് നൽകുന്നത് . കാരൂരിന്റെ ഏക്കാലവും അവിസ്മരണിയമായ ഒരു ചെറു കഥയാണ് ' പൂവൻപഴം ' . ഇതിൽ കാരൂരിന്റെ മനുഷ്യഹൃദയമർമ്മജ്ഞതയും കഥപാത്ര സ്വഭാവ സ്യഷ്ടി വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു , രണ്ടു കാലത്തിന്റെ പ്രതിനിധികളാണ് ഇവിടെ അന്തർജ്ജനവും അപ്പുവെന്ന ബാലനും , പരമ്പര്യത്തിലും , ആചാരത്തിലും സ്വന്തം മനസ്സിനെയും , ആഗ്രഹങ്ങളെയും തളച്ചിടപ്പെടെണ്ടിവന്ന അന്തർജ്ജനവും, സ്വന്തം കുടുംബം ദാസ്യവേല ചെയ്യുന്നതിനോടും ആരുടെയെങ്കിലും അഭയത്തിൽ കഴിയുന്നതിനോടും താല്പര്യമില്ലാത്ത ബാലന...