ആർക്കറിയാം - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
മലയാള കഥകൾക്ക്‌പുതിയ അർത്ഥവും മാനവും നൽകാൻ തുടക്കംകുറിച്ച ഒരു വ്യക്തിത്വമാണ് സക്കറിയ,അദ്ദേഹത്തിൻ എല്ലാം കഥകളായിരുന്നു. ഒരുകാലത്ത് സമുഹത്തിലെ തിന്മകളെ പരിഹസിക്കുക മാത്രം ചെയ്യതിരുന്ന കഥകൾ എന്ന സാഹിത്യരൂപത്തെ പരിഹാസത്തിലുപരി അതിനു സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാനും ആളുകളെ ചിന്തിപ്പിക്കുവാനും കഴിയുമെന്ന് സക്കറിയ തന്റെ കൃതികളിലൂടെ കാട്ടിതരുന്നു . "ശാന്തനുവിന്റെ പക്ഷി"കളിൽ ശാന്തനു തന്റെ അച്ഛന്റെ മടിയിൽ കയറിയിരുന്ന് പക്ഷികൾ മരിക്കില്ലേയെന്നു ചോദിക്കുന്ന ശാന്തനുവിനെ നാം കാണുന്നു. അവ പറന്നു പറന്നു പോകുകയാണെന്നും മറുപടിയായി കേൾക്കുന്ന അവൻ തന്റെ അമ്മയും പക്ഷിയായിരുന്നുവോയെന്നു ചോദിക്കുന്നതു കേട്ട് അടക്കാനാവാത്ത ദുഃഖത്തിൽ നാം വീണു പോകുന്നു. ഒരു ഗണിത ശാസ്ത്രജ്ഞെന്റ അഭിരുചിയോടും, ഒരു ഫുട്‌ബോൾ ഗ്രൗണ്ടിൽ ഗോൾ വലയത്തിൽ പന്ത് എത്തിക്കുന്ന മികച്ച സ്ട്ക്കറുടെയും പാടവം നമുക്ക് ഓരോ കഥയിൽ കാണാൻ കഴിയുന്നു. അദ്ദേഹത്തിന്റെ സംഭാവനകെള മാനിച്ചുകൊണ്ടു 2020ൽ കേരള സർക്കാർ അദ്ദേഹത്തിനു എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. കുഞ്ഞുണ്ണിമാഷീന്റെ കുറു_കവിതകൾ മലയാളത്തിൽ ഒരു ശൈലി ആയി തീർന്നതുപോലെ സക്കറിയയ...