തരിശുനിലം - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
തരിശുനിലം എന്ന പദം കൊണ്ട് മലയാളത്തിൽ ഉദ്ദേശിക്കുന്നത് കൃഷിക്കു മറ്റാവിശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയാത്ത നിലത്തെയാണ്, പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നും മറ്റും വിളിക്കുന്നത് സർവ്വസാധാരണയാണ് . ഇവിടെയർക്കാണ് കുഴപ്പമെന്ന് നമ്മുടെ പുരുഷമേധാവിത്യ സമൂഹം പലപ്പോഴും ചിന്തിക്കുന്നില്ല അല്ലെങ്കിൽ സൗകര്യപൂർവ്വം മറക്കുന്നു. പുരുഷന്റെ കുഴപ്പമാണെങ്കിലും പഴി സ്ത്രീക്കു തന്നെ. മാധവിക്കുട്ടിയുടെ ഏതൊരു കൃതിയുടെയും മുഖമുദ്രയെന്നത് ഒറ്റപ്പെടലും ഏകാന്തതയും പ്രണയവുമൊക്കെയാണ് അതിനോടൊപ്പം ഇഴുകി ചേർന്നതാണ് തളച്ചിടപ്പെടുന്ന സ്ത്രീ മനസ്സിന്റെ ആഗ്രഹങ്ങളും ആശയവും അവളുടെ കാമവും ഒക്കെ. ഇവയെക്കുറിച്ചു തുറന്നെഴുതുവാനും ചർച്ച ചെയ്യുവാനും എന്നും മാധവിക്കുട്ടിയുടെ മനസ്സ് ശ്രമിച്ചിരുന്നു. തരിശുനിലം എന്ന കൃതിയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല . പേരില്ലത്ത ആ രണ്ടു കമിതാക്കൾ പലപ്പോഴും നമ്മിൽ ചിലരായാരുന്നില്ലേ? അവർ വീണ്ടും ഒത്തുചേരുന്ന ഒരു സായഹ്നത്തിൽ അവർക്കു പിന്നിലുള്ള കടൽ അവരുടെ പ്രക്ഷുദ്ധമായ മനസ്സിനെ തുറന്നുകാട്ടുന്നു ഏറെക്കാലം പ്രണയിച്ചു നടന്നയിവർ ചിലപ്പോഴങ്കിലും നമ്മിൽ പലരുമായിരുന്നിരിക്കാം, ആ സ്വാതന്ത്ര്യം മാധവ...