മാനാഞ്ചിറ ടെസ്റ്റ്- ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
വാക്കുകൾക്കിടയിൽ മറ്റനേകം കഥകൾ ഒളിപ്പിച്ചു വച്ചു പറഞ്ഞു തരുന്ന എഴുത്തു ശൈലിയാണ് വി.കെ.എന്നിന്റെത് എന്നത് വ്യക്തമാണ്. എഴുത്തു ശൈലിയിൽ അദ്ദേഹം ഏറെയും ഉപയോഗിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ പരിഹസിക്കുന്നത് - വിമർശനാത്മക രൂപത്തിലാണ് എന്നത് ശരിയാണ് , മറ്റൊരു കുഞ്ചൻ നമ്പ്യാർ എന്ന വിശേഷണം എന്തുകൊണ്ടും വി.കെ.എന്നിനു യോജിച്ചതാണ്. മാനാഞ്ചിറ ടെസ്റ്റ് എന്ന കഥയുടെ പശ്ചാത്തലം എന്നത് ഒരു ക്രിക്കറ്റ് മത്സരവും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്, ഉപ്പ്തൊട്ട് കർപ്പൂരം വരെയെന്ന പോലെ മത്സരത്തിന്റെ ആദ്യയോട് അന്ത്യം വരെ അദ്ദേഹം പരിഹസിക്കുകയാണ് പലതിനെയും . തുടക്കം തന്നെ ശ്രദ്ധയമാണ്" ഹോസ്റ്റും ഘോസ്റ്റും തമ്മിൽ " എന്ന പദപ്രയോഗം വളരെ രസകരമാണ് എന്നാൽ അതിന്റെ ഉള്ളറകളിലാണ് രഹസ്യം ഒളിപ്പിച്ചിരിക്കുന്നത്, ഹോസ്റ്റ് എന്ന പദം സൂചിപ്പിക്കുന്നത് ഒരു ജീവിയെ ആശ്രയിച്ചാണ് മറ്റൊരു ജീവി കഴിയുന്നത് എന്ന അർത്ഥമാണ്. പറങ്കികൾ എന്ന യക്ഷികൾ നമ്മുടെ നാടിനെ വിറ്റ് കാശാക്കിയാണ് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയതെന്ന് പറയുന്നു. ഏറെ പഴകിയതും എന്നാൽ തനി നാടനുമായ പദങ്ങൾ കഥയുടെ സൗന്ദര്യത്തെ വല്ലാതെ സ്വാധീനിക്കുന്നു, ആർക്കും തന്...