കടൽ - ആസ്വാദനക്കുറിപ്പ് - കഥാതീരം നോട്ട്സ്
ആസ്വാദനക്കുറിപ്പ് ടി പത്മനാഭന്റെ ചെറുകഥകളിൽ ഏറ്റവും ആകർഷണിയമായി നിലകൊള്ളുന്ന കൃതിയാണ് "കടൽ". മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയും ആഴങ്ങളിലേക്ക് കടന്നുചെന്ന് കാച്ചിക്കുറുക്കിയെടുത്ത കഥയാണ് "കടൽ ". കാലത്തെ ഇത്ര മനോഹരമായി ടി.പത്മനാഭനല്ലാതെ മറ്റൊരു കഥാകൃത്തിനും ഇങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയില്ല. ഊടും പാവും കൂട്ടിയിണക്കി മനോഹരമായ ഒരു വസ്ത്രം നെയ്യ്തെടുക്കുന്നതു പോലെയാണ് വാക്കും കാലവും അദ്ദേഹം ഇതിൽ മനോഹരമായി കൂട്ടിച്ചേർത്തിരിക്കുന്നത് വർത്തമാനത്തിൽ നിന്ന് ഭൂതകാലത്തെക്കും അതിൽ നിന്ന് ,അതിന്റെ ഭൂതകാലത്തിലേക്കും ഊളിയിട്ട് ഇറങ്ങുന്നത് കഥയിൽ വ്യക്തമായി തന്നെ കാണാൻ കഴിയുന്നഒന്നാണ്. കഥയിലേക്ക് സംഗീതത്തെ മാത്രം സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന അമ്മ, അത് ഒരു സാഗരമാണെന്നും അതിൽ ലയിച്ചുചേരണമെന്നും ആഗ്രഹിച്ചിരുന്ന അവർക്ക് അതിനു കഴിയാതെ പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖവും നിരാശയും ഒക്കെകഥയിൽ ഉടനീളം നിഴലിച്ചു നിൽക്കുന്നു. താൻ എന്നും സ്നേഹിച്ചിരുന്ന , തനിക്ക് നിരന്തരം കത്തുകൾ അയച്ചിരുന്ന തന്റെ പ്രിയ ഗുരുവിന്റെ വിയോഗ വാർത്തയാണ് ഇവിടെ ആ അമ്മയുടെ മനസ്സിനെ നിശ്ചലമാക്കുന്നത്.ആ ഓർമ്മകളിൽ ന...